പതിനേഴുകാരനെ ലൈംഗീകമായി പീഡിപ്പിച്ച യുവതി പിടിയില്‍; ഇരുവരും അടുപ്പത്തിലായിരുന്നെന്ന് പോലീസ്

ചെന്നൈ: പതിനേഴുകാരനെ തട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ യുവതി അറസ്റ്റില്‍ ചെന്നൈ അയനാവരം സ്വദേശിനി ശ്വേത (28)യാണ് പോലീസ് പിടിയിലായത്. പതിനേഴുകാരനെ നവംബര്‍ 27 മുതല്‍ കാണാനില്ലെന്ന് സഹോദരി പരാതി നല്‍കിയിരുന്നു.

പയ്യനെ കാണാതായ ദിവസം തന്നെ അയല്‍വാസിയായ വാസന്തിയെയും കാണാതായതായി പെണ്‍കുട്ടിയുടെ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് ശ്വേതയും കാണാതായ ആണ്‍കുട്ടിയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശുപത്രി സന്ദര്‍ശനത്തിനിടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടതും അടുപ്പത്തിലായതും. ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് താനാണെന്ന് ബുധനാഴ്ച പോലീസ് സ്റ്റേഷനിലെത്തി ശ്വേത സമ്മതിച്ചു. തെയ്നാപെട്ടിലുള്ള സുഹൃത്തിന്റെ വീട്ടില്‍ മൂന്ന് ദിവസം ഒരുമിച്ച് താമസിച്ചെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആണ്‍കുട്ടി പോലീനോട് പറഞ്ഞു. ഇതോടെ യുവതിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.

എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ആണ്‍കുട്ടി കൂലിവേല ചെയ്തുവരികയാണ്. ശ്വേത രണ്ടുതവണ വിവാഹ മോചനം നേടിയിട്ടുണ്ട്. ബെംഗളൂരുവില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനൊപ്പം മക്കളെ നിര്‍ത്തിയിശേഷമാണ് അവര്‍ ആണ്‍കുട്ടിക്കൊപ്പം വീടുവിട്ടത്.

Top