കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ കഥാകൃത്ത് തന്നെ നായകനാകും; അമര്‍ അക്ബര്‍ അന്തോണി ടീമിന്റെ പുതിയ ചിത്ര ചിങ്ങം ഒന്നിന് തുടങ്ങും

നാദിര്‍ഷായുടെ അമര്‍ അക്ബര്‍ അന്തോണിയുടെ വന്‍ വിജയത്തിന് ശേഷം അതേ ടീം വീണ്ടുമെത്തുന്നു കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നുപേരിട്ടിരിക്കുന്ന സിനിമയില്‍ അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥാകൃത്തുക്കളില്‍ പങ്കാളിയായിരുന്ന വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായകനാകുന്നത്. നടന്‍ ദിലീപാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സുജിത് വാസുദേവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണിയില്‍ വിഷ്ണു ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു.കഥയാണ് ചിത്രത്തിലെ താരമെന്ന് നാദിര്‍ഷ പറയുന്നു. അമര്‍ അക്ബര്‍ അന്തോണി ടിം ഒരുക്കുന്ന ഒരു കൊച്ചു തമാശ ചിത്രം എന്നാണ് നാദിര്‍ഷ് ചിത്രത്തെക്കുറിച്ച് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കും
ചിത്രത്തെക്കുറിച്ച് നാദിര്‍ഷ ഫെസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു കൊച്ചു കാര്യം…. ഇത് ,അവകാശവാദങ്ങള്‍ യാതൊന്നുമില്ലാതെ, ഏറെ പ്രതീക്ഷയോടെ ഞങ്ങള്‍ അമര്‍, അക്ബര്‍, അന്തോണി ടീം ഒരുക്കുന്ന ഒരു കൊച്ചു തമാശ സിനിമ…. എഴുത്ത് കഴിഞ്ഞു . ദൈവംഅനുഗ്രഹിച്ചാല്‍ ഷൂട്ടിങ് ചിങ്ങം 1ന് .

കഥയാണ് ഈ ചിത്രത്തിലെ പ്രധാനതാരം. ആയതിനാല്‍ കഥാകൃത്തുക്കളില്‍ ഒരാളെ നായകനാക്കുന്നു ….അനുഗ്രഹിക്കണം.

ചആ:കഥാപാത്രത്തിന് വേണ്ടി സാക്ഷാല്‍ ഋത്വിക് റോഷനെ ട്രൈ ചെയ്‌തെങ്കിലും ഇത്ര ഹെവി കാരക്ടര്‍ ചെയ്യാന്‍ ഉള്ള ആരോഗ്യവും സൗന്ദര്യവും തനിക്കു പോര എന്ന് അദ്ദേഹം പറഞ്ഞതിനാല്‍ മാത്രമാണ് ഞങ്ങള്‍ ഇത് മിസ്റ്റര്‍ വിഷ്ണുവിനെ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ച് ബുദ്ധിമുട്ടിക്കുന്നത്. എന്താല്ലേ..! നാദിര്‍ഷ പറഞ്ഞു.

Top