തിരുവനന്തപുരം: 92ാം വയസിലും വിഎസ് അച്യുതാനന്ദന്റെ വീറും വാശിയും ഒട്ടും ചോര്‍ന്നിട്ടില്ല. ഇപ്പോഴും രാഷ്ട്രീയത്തിലിറങ്ങാന്‍ കാട്ടുന്ന ചങ്കൂറ്റത്തെ പലരും പരിഹസിച്ചു. ഈ പ്രായത്തിലും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങണമെന്ന് പറയുന്നതിന്റെ പിന്നില്‍ പല കാരണങ്ങളുമുണ്ട്. അതൊക്കെ വിഎസ് എന്‍ഡിടിവിയോട് തുറന്നു പറയുന്നു.
അഖിലേന്ത്യാ രംഗത്ത് മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളെക്കുറിച്ച് വ്യക്തമാക്കാനും കേരളത്തിലും ജനാധിപത്യപരമായ ശക്തികളെ കൂട്ടിയോജിപ്പിക്കുന്നതിനും വേണ്ടിയാണ് താന്‍ ഈ പ്രായത്തിലും ജനങ്ങള്‍ക്കിടയില്‍ സജീവമാകുന്നതെന്നാണ് വി.എസ് വ്യക്തമാക്കിയത്. ജനാധിപത്യ രീതിയിലല്ല മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ ആ തീരുമാനം സ്വീകാര്യമാണെന്നും വി.എസ് അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു വര്‍ഷം താങ്കളും ബാക്കി നാലു വര്‍ഷം മറ്റൊരാളുമെന്ന ജോതിബസു ഫോര്‍മുല അംഗീകരിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു വി.എസിന്റെ പ്രതികരണം. പ്രണോയ് റോയ് എന്‍.ഡി.ടി.വി എഡിറ്റോറിയല്‍ അഡൈ്വസര്‍ ദൊറാബ് ആര്‍ സൊപരിവാല, ശേഖര്‍ ഗുപ്ത എന്നിവരടങ്ങിയ സംഘമാണ് വി.എസുമായുള്ള അഭിമുഖത്തിനെത്തിയത്.
സംസ്ഥാന-ദേശീയ രാഷ്ട്രീയവും വ്യക്തിപരമായ കാര്യങ്ങളും അഭിമുഖത്തില്‍ ഉള്‍പ്പെട്ടിരുന്നു. ബംഗാളിലെ കോണ്‍ഗ്രസ്-സി.പി.ഐ.എം സഖ്യത്തെ പറ്റിയുള്ള ചോദ്യത്തിന് അത് അവിടുത്തെ സാഹചര്യമനുസരിച്ചുള്ളതാണെന്നായിരുന്നു വി.എസിന്റെ പ്രതികരണം. ത്രിണമൂലിനും മമതയ്ക്കുമെതിരെ ബംഗാളിലെ മറ്റു പാര്‍ട്ടികളും മുന്നോട്ടു വരണമെന്നും വി.എസ് അഭിപ്രായപ്പെട്ടു.
ക്രമാനുഗതമായുള്ള മദ്യ വര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്നും മദ്യനയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വി.എസ് പറഞ്ഞു. 92 വയസ്സിലെത്തിയ വി.എസിന്റെ ഊര്‍ജ്ജത്തെ കുറിച്ചുള്ള ചോദ്യത്തിന് രാവിലെ യോഗ ചെയ്യുന്നു, നടക്കുന്നു, സാധാരണ ആഹാരം കഴിക്കുന്നു എന്നായുരുന്നു മറുപടി. യോഗയുടെ കാര്യത്തിലെങ്കിലും മോദിയോട് യോജിച്ചുവല്ലോ എന്ന് ശേഖര്‍ഗുപ്ത തമാശരൂപത്തില്‍ ചോദിച്ചപ്പേ