ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരള താരങ്ങള്‍ക്ക് മര്‍ദ്ദനം; ഹരിയാന താരങ്ങള്‍ ക്യാമ്പില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു

റോത്തക്: ദേശീയ സ്‌കൂള്‍ മീറ്റിന് എത്തിയ കേരള താരങ്ങളെ ഹരിയാന താരങ്ങള്‍ മര്‍ദ്ദിച്ചു. പോള്‍വോള്‍ട്ടില്‍ സ്വര്‍ണം നേടിയ ഹരിയാന താരമാണ് കയ്യേറ്റത്തിനു നേതൃത്വം നല്‍കിയത്. മൊബൈല്‍ ചാര്‍ജര്‍ ചോദിച്ച് എത്തിയ താരം കേരള ടീമിന്റെ ക്യാമ്പില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. കേരളാ ക്യാപ്റ്റന്‍ പി.എന്‍ അജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഹരിയാന താരങ്ങളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച മീറ്റില്‍ കേരളം ഹരിയാനയ്ക്കു മുന്നിലെത്തിയിരുന്നു. ഇതിന്റെ ദേഷ്യമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്. ഇവരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് കേരളം പരാതി നല്‍കി. സംഭവത്തിനു പിന്നാലെ മാപ്പ് ചോദിച്ചു ഹരിയാന രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു ഹരിയാന ഡിഇഒ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കിരീടത്തിനായി കേരളവും ഹരിയാനയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 64 പോയിന്റ് നേടിയ കേരളമാണു മുന്നില്‍. 53 പോയിന്റുമായി ഹരിയാന തൊട്ടുപിന്നിലുണ്ട്. നാലാംദിനം കേരളത്തിന് മൂന്ന് സ്വര്‍ണമുള്‍പ്പടെ ഏഴ് മെഡലുകള്‍ ലഭിച്ചു. ഡിസ്‌കസ് ത്രോയില്‍ സ്‌കൂള്‍ മീറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളം സ്വര്‍ണം നേടിയിരുന്നു.

മീറ്റിന്റെ നാലാംദിനം വെള്ളി നേടിയാണ് കേരളം തുടങ്ങിയത്. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുമോള്‍ തമ്പിക്ക് വെള്ളിയും കെ.ആര്‍.ആതിരക്ക് വെങ്കലവും ലഭിച്ചു. ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ അലക്‌സ് പി.തങ്കച്ചന്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചു. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനന്തു വിജയനു വെള്ളി. പെണ്‍കുട്ടികളില്‍ വിഷ്ണു പ്രിയയ്ക്കാണു സ്വര്‍ണം. ഈ വര്‍ഷം വിഷ്ണുപ്രിയ നേടുന്ന മൂന്നാമത്തെ സ്വര്‍ണമാണിത്. ട്രിപ്പിള്‍ ജംപില്‍ ഐശ്വര്യ.പി.ആര്‍ സ്വര്‍ണമണിഞ്ഞു. ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ അനസ് വെള്ളിയും അജിത് വെങ്കലവും നേടി.

Top