നയന്‍താരക്കൊപ്പം ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറ്റത്തിന്

മഹേഷിന്റെ പ്രതികാരത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്ന ഫഹദ് ഫാസില്‍ ഇനി കോളിവുഡിലും. തെന്നിന്ത്യന്‍ സുന്ദരി നയന്‍താര നായകയാകുന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ തമിഴ് അരങ്ങേറ്റം.

മോഹന്‍ രാജയുടെ പുതിയ ചിത്രത്തിലാണ് ഫഹദ് തുടക്കം കുറിയ്ക്കുന്നത്. ചിത്രത്തിന്റെ പേര് ഇത് വരെയും തീരുമാനിച്ചിട്ടില്ല. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശിവകാര്‍ത്തികേയന്‍, നയന്‍താര എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ 24 എഎം സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ വിവരം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.

Top