നയന്‍താര തന്നെ തമിഴ് നാട്ടിലെ സൂപ്പര്‍ സുന്ദരി; സായ്യ് പല്ലവിയും പാര്‍വതി മോനോനും പട്ടികയില്‍

ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മലയാളി സുന്ദരി നയന്‍താര. 2015 ല്‍ ചെന്നൈയിലെ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ആരെന്നചെന്നൈ ടൈംസ് നടത്തിയ സര്‍വ്വേയിലാണ് നയന്‍താര ഒന്നാമതെത്തിയത്.

ഏറ്റവും അഴകും ആകര്‍ഷണവുമുള്ള ഇന്ത്യന്‍ നടൈയായി നയന്‍ താരയെ തിരഞ്ഞെടുത്തു. 2014 ല്‍ ഒന്നാം സ്ഥാനത്ത് നില നിന്നിരുന്ന സുന്ദരി ശ്രുതി ഹാസനേയും എമി ജാക്‌സണിനേയും പിന്തള്ളികൊണ്ടാണ് നയന്‍സ് ഒന്നാമതെത്തിയത്. 2013 ല്‍ ഒമ്പതാം സ്ഥാനത്തും കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തുമായിരുന്ന നയന്‍ താര ഒറ്റയടിക്കാണ് മുന്നിലെത്തിയത്. ഇരുപത്തി അഞ്ച് പേരാണ് പട്ടികയില്‍ ഉള്ളത്. ഒരു തമിഴ് പടത്തില്‍ പോലും അഭിനയിക്കാതെ മലയാളത്തിന്റെ മലര്‍ വസതം സായ് പല്ലവിയും പട്ടികയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


പത്താം സ്ഥാനത്ത്. ശ്രുതി ഹാസന്‍, എമി ജാക്‌സണ്‍, അനുഷ്‌ക ഷെട്ടി, തമന്ന, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ രണ്ടു മുതല്‍ ആറു വരെയുള്ള സ്ഥാനത്തില്‍ യഥാക്രമം എത്തി.മഡോണ സെബാസ്റ്റ്യന്‍, ഋതിക സിങ്, ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെറിമിയ, തപ്‌സി, ശ്രീദിവ്യ, പാര്‍വ്വതി, നിത്യാമേനോന്‍ തുടങ്ങിയവരും പട്ടികയില്‍ ഉണ്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തകര്‍ച്ച സമാന്തയ്ക്കാണ് കഴിഞ്ഞ രണ്ട് വര്‍ഷവും മൂന്നും നാലും സ്ഥാനത്ത് നിന്നിരുന്ന താരം ഒറ്റയടിക്ക് തലകുത്തി വീണത് ഏഴാം സ്ഥാനത്തേക്കായിരുന്നു. ഒരിക്കല്‍ പോലും പത്തിനു മുകളിലേക്ക് കയറാന്‍ കഴിയില്ലെന്ന് കരുതിയ തൃഷ എട്ടാം സ്ഥാനത്തെത്തി. മലയാളിയുടെ സ്വന്തം മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ് ഒമ്പതില്‍ എത്തി. അതും ആദ്യമായി. പത്താം സ്ഥാനത്തും മലയാള വസന്തം തന്നെ. സായ് പല്ലവി.

Top