കാളികാവിലെ ബാലവിവാഹം തടഞ്ഞ് കൗമാരക്കാരികള്‍ രംഗത്ത്; നാല് മാസത്തിനിടെ 30 പേരെ രക്ഷിച്ചു

കാളികാവ്: ശിശു സംരക്ഷണസമിതിക്ക് കീഴില്‍ കൗമാരക്കാരികള്‍ കോര്‍ത്തപ്പോള്‍ കാളികാവില്‍ തടയപ്പെട്ടത് 30 ബാലവിവാഹങ്ങള്‍. ബാലവിവാഹങ്ങള്‍ പ്രതിരോധിക്കാനായി ഒരേ മനസ്സോടെയാണ് കാളികാവിലെ കൗമാരക്കാരികള്‍ ഇറങ്ങിത്തിരിച്ചത്. കഴിഞ്ഞ നാലു മാസത്തിനിടയിലാണ് കാളികാവ് ബ്‌ളോക്കില്‍ 30 കുട്ടികല്യാണങ്ങള്‍ ഈ സംഘം തടഞ്ഞത്.

കടുത്ത ഭീഷണിയും എതിര്‍പ്പുകളും അതിജീവിച്ച് കാളികാവ് ബ്‌ളോക്കിലെ പെണ്‍കുട്ടികളാണ് വിവാഹപ്രായം എത്താതെ വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി മണ്ഡപത്തില്‍ എത്തുന്നതില്‍ നിന്നും ഒട്ടേറെ പേരെ രക്ഷിച്ചത്. 2017 ജനുവരിക്കും ഏപ്രിലിനുമിടയിലായിട്ടായിരുന്നു വിവാഹം തടയല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അങ്കണവാടി ജീവനക്കാരികള്‍ക്ക് കീഴില്‍ ശക്തിപ്പെട്ടിരിക്കുന്ന കൗമാര സംഘം ഒട്ടേറെ കല്യാണങ്ങള്‍ നിശ്ചയിക്കുന്ന വേളകളിലും മറ്റ് ചിലത് കോടതിയിലും മറ്റുമായി തടഞ്ഞിരുന്നു. തടഞ്ഞ 30 വിവാഹങ്ങളില്‍ 26 എണ്ണം കോടതിയുടെയും നാലെണ്ണം ബാലവിവാഹ നിരോധന ഓഫീസറുമാണ് തടഞ്ഞത്. കരുവാരക്കുണ്ട് മേഖലകളിലാണ് കൂടുതല്‍ വിവാഹങ്ങള്‍ തടഞ്ഞത്.

ബാലവിവാഹം തടയാന്‍ ഇറങ്ങിയതോടെ കടുത്ത എതിര്‍പ്പുകളും ഭീഷണികളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൗമാരക്കാരികളെ തന്നെ പ്രതിരോധത്തിനായി നിരത്തിയത്. പെണ്‍കുട്ടികളുടെ കൂട്ടായ്മ സൃഷ്ടിക്കുന്നതിനായി വിളിച്ചു അമരമ്പലത്ത് വിളിച്ചു ചേര്‍ത്ത കൂട്ടായ്മയില്‍ കാളികാവ് ശിശു വികസന പദ്ധതിക്കു കീഴിലെ അഞ്ച് അങ്കണവാടിയില്‍ നിന്നുള്ള 116 കൗമാരക്കാരികളാണ് പങ്കെടുത്തത്.

Top