ചിക്കുൻഗുനിയക്കെതിരെ തദ്ദേശീയമായി വികസിപ്പിച്ച മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചതായി ഭാരത് ബയോടെക് കമ്പനി അറിയിച്ചു.
ഉൽപന്ന വികസനവും മറ്റു പരീക്ഷണങ്ങളും പൂർത്തിയാക്കിയതിനെ തുടർന്നു ക്ലിനിക്കൽ പരീക്ഷണത്തിനു ഡ്രഗ്സ് കൺട്രോളർ ജനറൽ കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു. ചിക്‌വി എന്ന പേരിൽ 2007–ൽ മരുന്നിനു കമ്പനി പേറ്റന്റ് നേടിയിട്ടുണ്ട്. കമ്പനി നടത്തിയ ഗവേഷണത്തിലും മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിലും മരുന്നു സുരക്ഷിതമാണെന്നും ചിക്കുൻഗുനിയയെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്നും കണ്ടെത്തിയതായി ചെയർമാൻ കൃഷ്ണ എല്ല അവകാശപ്പെട്ടു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


