വമ്പന്‍മാരെ പൊക്കി മുന്നോട്ട് പോകുന്ന ന്യൂസ് 18 കേരളം ചാനലില്‍ തമ്മിലടി രൂക്ഷം …ചാനലിനു പൂട്ടു വീഴുന്നു

തിരുവനന്തപുരം: ഏഷ്യനെറ്റില്‍ നിന്നും മനോരമയില്‍ നിന്നും വമ്പന്‍മാരെ പൊക്കി മുന്നോട്ട് പോകുന്ന റിലയന്‍സിന്റെ വാര്‍ത്താ ചാനല്‍ നഷ്ടത്തിലായാല്‍ ഉടനെ പൂട്ട് വീഴും. ഏറ്റവുമൊടുവില്‍ ഏഷ്യനെറ്റിലെ ചിത്രം വിചിത്രം അവതാരകരായ ലല്ലുവും ഗോപീകൃഷ്ണനും ശരതും ടിവി 18 ലെത്തിയരുന്നു. ഏഷ്യനെറ്റിലെ കെപി ജയദിപാണ് ഭീമമായ ശമ്പളം വാങ്ങി ടിവി 18ന്റെ കേരളത്തിന്റെ തലപ്പത്തിരിക്കുന്നത്. ജയദീപിനു പിന്നാലെ മനോരമയില്‍ നിന്നെത്തിയ രാജീവ് ദേവരാജുമാണ് ടിവി 18 ന്റെ ചുക്കാന്‍ പിടിക്കുന്നത്.

ചാനല്‍ തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ചാനലിന് കാര്യമായ വരുമാനമുണ്ടാകാത്തത് കഴിഞ്ഞ ദിവസങ്ങളിലെ സര്‍ക്കുലറില്‍ ചോദ്യം ചെയ്തിരുന്നു. മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ വീഴ്ച്ചയായിട്ടാണ് ചൂണ്ടികാട്ടുന്നതെങ്കിലും മാര്‍ക്കറ്റിങ് വിഭാഗം എഡിറ്റോറിയല്‍ വിങ്ങിനെ പഴിചാരി രക്ഷപ്പെടുകയാണ്. ചാനല്‍ തുടങ്ങി മാസങ്ങളായിട്ടും നിലവാരമുള്ള ഒരു പാരിപാടിപോലും ഇതുവരെ ചാനലില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന് ശേഷം ചാനല്‍ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിള്‍ ചാനല്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ പ്രമുഖ മാധ്യമങ്ങളില്‍ നിന്നായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ വലവീശി പിടിച്ചിട്ടും ചാലനിന് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതത്തും ന്യൂസ് 18ന്റെ തലപ്പത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ പഴിമുഴുവനും ഇപ്പോള്‍ കേള്‍ക്കുന്നത് കേരളത്തിന്റെ ചുമതല വഹിക്കുന്ന ജയദീവും രാജീവ് ദേവരാജുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇനി ചാനലിന്റെ നടത്തിപ്പ് കേരളത്തില്‍ നിന്നുള്ള വരുമാനം കൊണ്ടായിരിക്കണമെന്ന നിര്‍ദ്ദേശവും വന്നുകഴിഞ്ഞു. ചാനലില്‍ ലൈവ് വാര്‍ത്തകളും റെക്കോര്‍ഡ് വാര്‍ത്തകളുമല്ലാതെ കാര്യമായ പോഗ്രാമുകളുന്നുമില്ലാത്തതാണ് പരസ്യവരുമാനത്തില്‍ കുറവ് വരാന്‍ കാരണമെന്നാണ് പരസ്യവിഭാഗത്തിന്റെ പരാതി. ന്യൂസ് 18 വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പോഗ്രാമുകളോടെ ചാനല്‍ മത്സര രംഗത്ത് മുന്നേറുമ്പോഴാണ് കേരളത്തില്‍ മാത്രം റേറ്റിങില്‍ പോലുമെത്താതെ നേരെ താഴോട് പോകുന്നത്. കേരളത്തില്‍ ചലനം സൃഷ്ടിക്കുന്ന കാര്യമായ വാര്‍ത്തകള്‍ പുറത്ത് കൊണ്ടുവരാനും കേരള ടീമിനായിട്ടില്ല. പ്രഗല്‍ഭരായ എഡിറ്റോറിയല്‍ ടീമുണ്ടായിട്ടും എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നുള്ള ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയാതെ കുഴങ്ങുകയാണ് എഡിറ്റോറിയല്‍ ടീം. ഏറ്റവും കൂടുതല്‍ പരസ്യ വരുമാനം ലഭിക്കുന്ന ഓണത്തിന് പോലും മികച്ച പോഗ്രാമുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ കേരളത്തിലെ ന്യൂസ് ടീമിനായിട്ടില്ല.

പരസ്യവരുമാനം ലഭിക്കുന്ന തരത്തിലേയ്ക്ക് ചാനലിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കണമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ഹൈദരാബാദില്‍ നിന്നും കേരളത്തിന് ലഭിച്ചിരിക്കുന്നത്. പ്രധാന കേന്ദ്രത്തില്‍ നിന്നുള്ള പണം കൊണ്ട് ചാനല്‍ കൊണ്ട് പോകാന്‍ കഴിയില്ലെന്ന നിലപാടാണ് റിലയന്‍സ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ ചാനല്‍ നഷ്ടത്തിലായാല്‍ അടച്ചുപൂട്ടുമെന്ന സൂചനകളും ടിവി 18 നല്‍കി കഴിഞ്ഞു. ഇതിനിടിയിലാണ് സംഘപരിവാര നേതൃത്വത്തെ ചാനലിലെത്തിച്ച് ചാനല്‍ ബിജെപിയ്ക്ക് അനുകൂലമാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനെ നൂറ് ശതമാനം പിന്തുണയ്ക്കുന്ന റിലയന്‍സിന്റെ ചാനല്‍ കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ നിലപാടെടുക്കണമെന്ന അഭിപ്രായമാണ് ആര്‍എസിഎസിനുള്ളത്.

Top