മുകേഷിന് പ്രധാനമന്ത്രിയെ വെല്ലുന്ന സുരക്ഷയോ!!??

ഒരു എംഎല്‍എയ്ക്കും ഇല്ലാത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇപ്പോള്‍ മുകേഷ് ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങുന്നത്.

അമ്മ ജനറല്‍ ബോഡിയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദിലീപിനെ പിന്തുണയ്ക്കുകയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിക്കുകയും ചെയ്ത മുകേഷിന്‍റെ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ മുകേഷിന്‍റ വീടിനും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വര്‍ഷത്തെ എംഎല്‍എ പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ വിവരിക്കുന്ന സുവനീര്‍ പ്രകാശന പരിപാടിക്ക് മുകേഷ് എത്തിയത് വന്‍ പോലീസ് വലയത്തില്‍ ആയിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം അമ്പതില്‍ പരം പോലീസുകാരാണ് പരിപാടിക്ക് സുരക്ഷയൊരുക്കിയത്. ഇവര്‍ക്കെല്ലാം പുറമേ എആര്‍ ക്യാമ്പില്‍ നിന്നുളള പോലീസുകാരും ഉണ്ടായിരുന്നു.

മുന്നിലും പിന്നിലും പോലീസ് വാഹനങ്ങള്‍ ഉണ്ടായിരുന്നു.
കേരളത്തിലെ മന്ത്രിമാര്‍ക്ക് പോലും ഇല്ലാത്ത സുരക്ഷയാണ് എംഎല്‍എ ആയ മുകേഷിന് ലഭിച്ചത്. കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്നായിരുന്നു ഈ സുരക്ഷയെല്ലാം ഒരുക്കിയത്.

എന്നാല്‍ മുകേഷിന്‍റെ സുവനീര്‍ പ്രകാശ പരിപാടിയില്‍ ഒരു പ്രതിഷേധവും അരങ്ങേറിയില്ല. പോലീസ് വന്നതെല്ലാം വെറുതെയായി.

Top