അടുത്ത അറസ്റ്റ് ആരുടേത് ? സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇരുട്ടില്‍ തപ്പുന്നു ..അപ്പുണ്ണിയും അഡ്വ.പ്രതീഷ് ചാക്കോയും പോലീസ് കസ്റ്റഡിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി പൊലീസ്. കേസ് ഡയറി കൃത്യമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കും.
നടിയെ ആക്രമിച്ച കേസില്‍ കീഴ്കോടതി ജാമ്യ ഹ‍ര്‍ജി തള്ളിയെങ്കിലും ഹൈക്കോടതിയില്‍ അനുകൂല തീരുമാനമുണ്ടാക്കാമെന്നാണ് ദിലീപ് കരുതുന്നത്. ദിലീപിനെതിരായ തെളിവുകളൊന്നും കേസ് ഡയറിയില്ലെന്നും ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എങ്ങനെ സമൂഹത്തില്‍ നിരവധി പേരുടെ അംഗീകരാമുള്ള നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് അഭിഭാഷകരുടെ വാദം.
നാളെ ഹൈക്കോടതില്‍ ഹര്‍ജി നല്‍കി കേസ് ഡയറി അടക്കം വിളിപ്പിക്കാന്‍ പ്രതിഭാഗം ആവശ്യപ്പെടും. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് കേസ് ഡയറി കാര്യക്ഷമമാക്കാന്‍ പോലീസ് ഒരുങ്ങുന്നത്. നിലവിലുള്ള തെളിവുകള്‍ക്ക് പുറമെ പോലീസ് മറ്റ് ചില ശാസ്ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ മുദ്ര വെച്ച കവറില്‍ ആവശ്യമെങ്കില്‍ കോടതിയല്‍ നല്‍കും. നിലവില്‍ അന്വേഷണം നടക്കുന്ന കേസില്‍ മുഖ്യപ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകമാകുമെന്നും പോലീസ് വാദിക്കും. വരാപ്പുഴ, പറവൂര്‍, പീഡന കേസുകളിലെ അനുഭവവും കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനും പോലീസ് ഒരുങ്ങുകയാണ്.APPUNNI POLICEഅതേസമയം ഗൂഢാലോചനയില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന്‍റെ ഭാഗമായി തൃശ്ശൂര്‍ സ്വദേശികളായ രണ്ട് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിലീപിനെയും സുനില്‍ കുമാറിനെയും കണ്ട ദൃക്സാക്ഷികളുടെ മൊഴിയാണ് കാലടി കോടതിയില്‍ രേഖപ്പെടുത്തിയത്.ജാമ്യ ഹര്‍ജി തടയിടാനുള്ള ഒരുക്കത്തോടൊപ്പം കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന മാനേജര്‍ അപ്പുണ്ണിഎന്ന സുനില്‍ കുമാറിന്റെ് എന്ന് വിളിക്കുന്ന സുനില്‍ രാജിന്റെ അറസ്റ് നിർണായകമാണ് .അതിനാൽ ൯൦ ശതമാനം തെളിവുകൾ ശേഖരിച്ചുകഴിഞ്ഞ അപ്പുണ്ണിയുടെ അറസ്റ് രാവിലെ രേഖപ്പെടുത്തതാണ് സാധ്യതയുണ്ട്.

Top