ആര്യാടൻ ഷൗക്കത്തിനായി മുസ്ലിം ലീഗിന്റെ വിലപേശൽ എതിരാകും !നിലമ്പൂരിൽ വിജയസാധ്യത വിഎസ് ജോയിക്ക് .ലീഗിന്റെ ഭീക്ഷണി കോൺഗ്രസ് തള്ളിയാൽ ജോയ് യുഡിഎഫ് സ്ഥാനാർത്ഥിയാകും.

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനായി മുസ്ലിം ലീഗിന്റെ വിലപേശൽ മുന്നണിക്ക് എതിരാകുമെന്ന വിലയിരുത്തൽ .കോൺഗ്രസിന്റെ വിജയ സാധ്യത പഠനത്തിൽ ജോയിക്കാണ് മുൻതുക്കം .എന്നാൽ മുസ്ലിം മതത്തിൽ നിന്നുള്ള ആൾ ആയ ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചുകൊണ്ട് മുസ്ലിം ലീഗിന്റെ നീക്കം വിജയത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ . അതിനാൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയിക്ക് സാധ്യതയേറി.

പിവി അൻവറിന് പുറമെ മറ്റ് ചില സംഘടനകൾക്കും ആര്യാടൻ ഷൗക്കത്തിനോട് എതിർപ്പുണ്ടെന്നാണ് യുഡിഎഫ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. കഴിഞ്ഞതവണ ആര്യാടൻ ഷൗക്കത്തിന്റെ എതിർപ്പ് ഉണ്ടായിട്ടും യുഡിഎഫ് സ്ഥാനാർത്ഥി വി വി പ്രകാശിന് വിജയത്തിൻറെ അടുത്തുവരെ എത്താനായത് കൂടെ ജോയിക്ക് അനുകൂല ഘടകമായി. ഇത്തവണ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ യുഡിഎഫ് വോട്ട് ചോരുമെന്ന് നേതാക്കളുടെ നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് ജോയിയെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പിവി അൻവർ സമ്മർദം ശക്തമാക്കിയിരിക്കുകയാണ്. കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് സ്ഥാനാർത്ഥിത്തെ ചൊല്ലിയുള്ള തർക്കത്തിലും വിവാദങ്ങളിലും കോൺഗ്രസ് നേതൃത്വത്തെ മുസ്ലീം ലീഗ് അതൃപ്തി അറിയിച്ചതായും വിവരമുണ്ട്.

Top