കണ്ണൂർ : കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ വരെ നിശ്ചയിക്കുന്നത് മുസ്ലിം ലീഗായി മാറി .ലീഗ് പറയുന്നവരെ സ്ഥാനാർത്ഥികൾ ആക്കണമെന്ന് മുസ്ലിം ലീഗിന് കോൺഗ്രസ് കൊടുക്കുന്ന അപ്രമാദിത്വം വലിയ വിവാദത്തിൽ എത്തിയിരിക്കയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട്ടിൽ അടക്കം ലീഗ് പറയുന്നവരെ ആണത്ര സ്ഥാനാർഥി ആക്കിയത് . ഇപ്പോൾ കോൺഗ്രസിന്റെ കുത്തക സീറ്റുകളിൽ വാര്യർ മുസ്ലിം ലീഗ് പിന്തുണക്കുന്നവർക്ക് മാത്രമേ കോൺഗ്രസ് നേതൃത്വം സീറ്റ് കൊടുക്കുന്നുള്ളൂ .കോൺഗ്രസിലെ കാര്യം വരെ കോൺഗ്രസിന്റെ ഘടക കക്ഷി മാത്രമായ ലീഗ് തീരുമാനിക്കുന്നതിൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ സൃഷ്ടിക്കുകയാണ് .
നിലമ്പൂരിൽ ആരാടൻ ഷൗക്കത്തിനുവേണ്ടി മുസ്ലിം ലീഗ് രംഗത്തിറങ്ങിയിരിക്കയാണ് .ഏറനാട് എംഎൽഎ പികെ ബഷീർ ഷൗക്കത്തിനുവേണ്ടി കോൺഗ്രസുകാരും ആയി ചർച്ച നടത്തി. ലീഗ് ഇത്തരത്തിൽ ഇടപെട്ടതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുണ്ട്. ചുരുക്കത്തിൽ എളുപ്പത്തിൽ ജയിച്ചു കയറാം എന്ന് കരുതുന്ന ഒരു സീറ്റിൽ വലിയ പ്രതിസന്ധി നേരിടുകയാണ് കോൺഗ്രസ്. ആരാടൻ ഷൗക്കത്തിനെ നിർത്തിയില്ലെങ്കിൽ ലീഗ് പിന്തുണക്കില്ല പോലും .കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ പോലും കഴിവില്ലാത്തവരായിരിക്കയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വവും കേന്ദ്ര നേതൃത്വവും.
അതിനിടയിൽ ആര്യാടൻ ഷൗക്കത്തിനെ മൽസരിപ്പിക്കാനാകില്ലെന്ന് എപി അനിൽകുമാറുമായുള്ള ചർച്ചയിൽ പിവി അൻവർ ആവർത്തിച്ചു . സ്ഥാനാർത്ഥിക്കാര്യത്തിൽ പിവി അൻവറിന് ഒരു നിർബന്ധ ബുദ്ധിയും ഇല്ല എന്ന കോൺഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എപി അനിൽകുമാർ അൻവറുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടു. ജോയിയെ തന്നെ മത്സരിപ്പിക്കണം എന്ന പിടിവാശിയിൽ നിന്നും പിന്മാറാൻ അൻവർ തയ്യാറായില്ല.
കോൺഗ്രസിന്റെ സ്ഥാനാർത്ഥിക്കാര്യം പൂർണ്ണമായും അൻവറിന്റെ വരുതിയിൽ ആണെന്നു തെളിയിക്കുന്നതായി എപി അനിൽകുമാറിന്റെ അൻവറുമായുള്ള കൂടിക്കാഴ്ച. അൻവർ ആകട്ടെ ഷൗക്കത്ത് മത്സരിച്ചാൽ തോൽപ്പിക്കുമെന്ന മുന്നറിയിപ്പ് തന്നെയാണ് കോൺഗ്രസ് നേതാക്കൾക്ക് നൽകുന്നത്. കഴിഞ്ഞദിവസം ആര്യാടൻ ഷൗക്കത്ത് അൻവറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അൻവർ വഴങ്ങിയില്ല. ഇതോടെ കോൺഗ്രസിലെ സ്ഥാനാർഥിനിർണയം വഴിമുട്ടുകയായിരുന്നു.ഇതിനിടെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ ലീഗ് എംഎൽഎ നീക്കം നടത്തിയതിനെച്ചൊല്ലി യുഡിഎഫ് മുന്നണിയിലും വിവാദമായിരിക്കയാണ് .സ്വന്തമായി പാർട്ടിയുടെ സ്ഥാനാർത്ഥിയെ വരെ മുസ്ലിം ലീഗ് നിശ്ചയിക്കുന്നത് വരെ കോൺഗ്രസ് പാർട്ടി എത്തിയതിൽ അണികളും വലിയ ആശങ്കയിലാണ് .











