ഗൾഫ് : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിൽ വരുത്തും .വഴികളെല്ലാം അടഞ്ഞതായി റിപ്പോർട്ട് !വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു.തലാല്‍ അബ്ദുമഹദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് സനായിലെ ജയിലില്‍ 2017 മുതല്‍ നിമിഷപ്രിയ കഴിയുന്നത്. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനിയാണ് നിമിഷപ്രിയ.
വധശിക്ഷക്ക് ആധാരമായ കേസ് :
യെമന്‍കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ച സംഭവത്തിലാണ് മലയാളി നഴ്‌സായ നിമിഷ പ്രിയക്ക് യെമന്‍ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്. കൂടാതെ മൃതദേഹം ഒളിപ്പിക്കാന്‍ കൂട്ടുനിന്ന യെമന്‍ നഴ്‌സായ ഹനാനെ ജീവപര്യന്തത്തിനും കോടതി വിധിച്ചിരുന്നു.നിയമപരമായി ഭര്‍ത്താവെന്ന് പറയപ്പെടുന്ന യെമന്‍കാരനായ തലാല്‍ അബദുമഹ്ദി വ്യാജ രേഖയുണ്ടാക്കിയാണ് താന്‍ ഭാര്യയാണെന്ന് തെളിയിച്ചെതെന്നും അവര്‍ പറയുന്നു. തലാലിനെ കൊലപ്പെടുത്തുകയല്ലാതെ തനിക്ക് ജീവിക്കാന്‍ മറ്റൊരു വഴികളും ഉണ്ടായിരുന്നില്ലെന്നും നിമിഷ വ്യക്തമാക്കി.
തലാല്‍ കിടന്ന ജയിലിലെ പൊലീസ് ഉദ്യോഗസ്ഥന്‍ തനിക്ക് വഴി പറഞ്ഞു തരികയായിരുന്നുയെന്നും കൂട്ടിച്ചേര്‍ത്തു.ഇത് പ്രകാരമാണ് താന്‍ വീര്യം കൂടിയ മയക്ക് മരുന്ന് തലാലിന് കുത്തിവെച്ചത്. നിരന്തരമായി ശാരീരകവും മാനസികമായി പീഡിപ്പിക്കുകയും കൂടാതെ തന്റെ പണവും സ്വര്‍ണ്ണവും കൈക്കലാക്കുകയും ചെയ്തു. ഒപ്പം തന്റെ പാസ്‌പ്പോര്‍ട്ട് എടുത്തുവെച്ച് നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെടുത്തുകയും അത് മൂലം യാതൊരു നിര്‍വാഹമില്ലാതെയാണ് താന്‍ അങ്ങനെ ചെയ്തതെന്ന് നിമിഷ പറഞ്ഞിരുന്നു.
നിമിഷപ്രിയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തിന് 70 ലക്ഷം നഷ്ടപരിഹാരം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്.
തൊടുപുഴക്കാരനായ ടോമിയെ 2011 ജൂണ്‍ 12ന് നിമിഷ വിവാഹം ചെയ്തിരുന്നു. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹ ശേഷം ഇരുവരും യമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വര്‍ഷങ്ങള്‍ക്കു ശേഷം തിരികെയെത്തുകയും ചെയ്തു. നിമിഷയുടെ ഭര്‍ത്താവും മകളും ഇപ്പോള്‍ തൊടുപുഴയിലാണ് താമസിക്കുന്നത്. ഇതിനിടെയാണ് യമനിലേക്ക് തിരികെ പോയ നിമിഷ തലാല്‍ മഹ്ദിയുമായി അടുക്കുന്നത്.
പീഡനം സഹിക്ക വയ്യാതെയാണ് കൊലപ്പെടുത്തിയതെന്നാണ് നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ അവകാശപ്പെട്ടത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014ല്‍ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീട് തലാല്‍ നിമിഷയെ വിവാഹം ചെയ്യുകയായിരുന്നു. തലാല്‍ അബ്ദുമഹ്ദിയുടെ ജീവന്റെ വിലയായി (ദിയപണം) 70 ലക്ഷം രൂപ നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് കഴിയാതെ വന്നതോടെയാണ് ശിക്ഷ കോടതി ശരിവച്ചത്. മേല്‍ക്കോടതി വിധിക്കെതിരെ പരമോന്നത കോടതിക്ക് അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് ഇന്ത്യന്‍ എംബസി ഉള്‍പ്പെടെയുള്ള അധികൃതര്‍.മാത്രമല്ല എഴുപത് ലക്ഷം കൊടുത്താല്‍ കേസില്‍ നിന്ന് ഒഴിവാകാനും ഇനിയും സാധ്യതയുണ്ട് .കേന്ദ്ര സംസ്ഥാനങ്ങളുടെ ഇടപെടല്‍ ഉണ്ടായാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാകാം.
ജയിലിൽ ആയെങ്കിലും തനിക്കു വേണ്ടി കേസ് നടത്താനോ വാദിക്കാനോ ആരുമുണ്ടായില്ല. യെമൻ പൗരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പക്ഷം മാത്രമാണ് എല്ലാവരും കണ്ടത്. അവിടെ നിന്നു വന്ന വാർത്തകളും ആ രീതിയിലാകുകയായിരുന്നു. ഇതിനിടെ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. ഒടുവിൽ ജഡ്ജി തന്നെ ഇടപെട്ട് ഒരു ജൂനിയർ അഭിഭാഷകനെ തനിക്ക് വേണ്ടി നിയോഗിച്ചു. അദ്ദേഹമാകട്ടെ വേണ്ട രീതിയിൽ കേസ് കൈകാര്യം ചെയ്തതുമില്ല. ഇതിനിടെ ഹനാന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. സഹായിച്ച ജയിൽ ഉദ്യോഗസ്ഥൻ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ 18ന് കോടതി കേസിൽ വിധി പറഞ്ഞു. കുറ്റക്കാരിയാണെന്നു കണ്ടെത്തി വധശിക്ഷയാണ് വിധി.








