കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണ്ണായക ഇടപെടലുമായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യമനില്‍ നിർണയാക ചർച്ച ഇന്നും തുടരും.കാന്തപുരത്തിന്റെ ഇടപെടലില്‍ ശിക്ഷ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ ചൊവ്വാഴ്ചയും തുടരും. ഗോത്ര നേതാക്കളുമായും തലാലിന്റെ കുടുംബങ്ങളുമായും ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ ആശാവഹമാണെന്നും ഇന്നു നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ തീരുമാനം പ്രതീക്ഷിക്കാമെന്നുമാണ് പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട യമൻ യുവാവ് തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതന്‍ ഹബീബ് ഉമർ ഹഫീളിന്റെ പ്രതിനിധികളാണ് ചർചകള്‍ നടത്തുന്നത്. യമനിലേക്ക് പ്രതിനിധിയെ അയക്കാനാണ് നീക്കം. മര്‍ക്കസില്‍ അടിയന്തര കൂടിയാലോചനകള്‍ നടക്കുകയാണ്. യമനിലേക്ക് പ്രതിനിധികളെ അയക്കുന്നതാണ് ഫലപ്രദമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമങ്ങള്‍ യമനില്‍ തുടരവെയാണ് പ്രതിനിധികളെ അയക്കാനും തീരുമാനിക്കുന്നത്. ആശവഹമായ പുരോ?ഗതിയാണ് ചര്‍ച്ചയിലുണ്ടായതെന്ന വിവരമാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ പങ്കുവെയ്ക്കുന്നത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ തുടരുകയാണ്.
വധശിക്ഷ നീട്ടിവെയ്ക്കുക എന്നതിനാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാന്യം നല്‍കുന്നതെന്നാണ് വിവരം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെട്ടതോടെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ പരിഹരിക്കാന്‍ സഹായകമായേക്കും എന്ന വിവരമാണ് ആക്ഷന്‍കൗണ്‍സില്‍ പങ്കുവെയ്ക്കുന്നത്.
ഉത്തരയമനിലെ ?ഗോത്രവിഭാ?ഗങ്ങള്‍ക്കിടയില്‍ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിന്റെ കൊലപാതകം. ഈയൊരു സാഹചര്യത്തില്‍ തലാലിന്റെ കുടുംബവുമായി സംസാരിക്കാന്‍ കഴിയാത്ത സാഹചര്യം തന്നെയുണ്ടായിരുന്നു. എന്നാല്‍ കാന്തപുരത്തിന്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാന്‍ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളില്‍ നിര്‍ണ്ണായകമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് പോലും ഇടപെടാന്‍ പരിമിതിയുണ്ടായിരുന്ന വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന അനൗദ്യോഗിക ചര്‍ച്ചകള്‍ അതിനാല്‍ തന്നെ നിര്‍ണ്ണായകമാണ്.
തലാലിന്റെ സ്വദേശമായ ഉത്തര യമനിലെ ദമാറിലാണ് ചർച്ച. ഉമർ ഹഫീളിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന്‍ മഷ്ഹൂറും സംഘവും ചർച്ചകള്‍ക്കായി ദമാറില്‍ തുടരുകയാണ്. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുന്ന രീതിയില്‍ തലാലിന്റെ കുടംബത്തെക്കൊണ്ട് മാപ്പ് നൽകിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.









