നാസിക്ക് :രാജ്യത്തെ ഞെട്ടിച്ച് ടിസിഎസ് നാസിക് ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ തന്നെക്കൊണ്ട് നിർബന്ധിച്ച് തൊപ്പി ധരിപ്പിക്കുകയും നമസ്കരിപ്പിക്കുകയും ചെയ്തതായി ഇദ്ദേഹം ആരോപിക്കുന്നു. ഇതിനുപുറമെ, തന്റെ വ്യക്തിജീവിതത്തെ അപമാനിച്ചതായും കുട്ടികളില്ലാത്തതിനെ പരിഹസിച്ച് അത്യന്തം മോശമായ പരാമർശങ്ങൾ നടത്തിയതായും അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഭാര്യയെ തന്റെ അടുത്തേക്ക് അയക്കൂ എന്ന് പറഞ്ഞുവെന്നുള്ള ഗുരുതര വെളിപ്പെടുത്തലാണ് പുറത്ത് വന്നിട്ടുള്ളത്.
ഫെബ്രുവരിയില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ രഹസ്യനീക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ക്യാമ്പസില്‍ ശുചീകരണ തൊഴിലാളികളായി വേഷംമാറിയ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സംഘത്തെ വലയിലാക്കി. ഇതുമായി ബന്ധപ്പെട്ട് ടീം ലീഡര്‍മാരും എന്‍ജിനിയര്‍മാരും ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ മുഖ്യ പങ്കുണ്ടെന്ന് സംശയിക്കുന്ന എച്ച്ആര്‍ മാനേജര്‍ നിദ ഖാന്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആരോപണ വിധേയരായ മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വ്യക്തമാക്കി.
വനിതാ ജീവനക്കാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ പരാതികള്‍ക്ക് പിന്നാലെ പരാതികളുടെ പ്രവാഹം. ഒരു പുരുഷ ജീവനക്കാരനും വെളിപ്പെടുത്തലുമായി രംഗത്തു വന്നതോടെ വിവാദം കത്തുകയാണ്. തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് തൊപ്പി ധരിപ്പിക്കുകയും നമസ്‌കരിപ്പിക്കുകയും ചെയ്തതായും ആരോപിച്ചാണ് ഇദ്ദേഹം രംഗത്തുവന്നത്. ഇതിനുപുറമെ, തന്റെ വ്യക്തിജീവിതത്തെ അപമാനിച്ചതായും കുട്ടികളില്ലാത്തതിനെ പരിഹസിച്ച് അത്യന്തം മോശമായ പരാമര്‍ശങ്ങള്‍ നടത്തിയതായും അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഭാര്യയെ തന്റെ അടുത്തേക്ക് അയക്കൂ എന്ന് പറഞ്ഞുവെന്നുള്ള ഗുരുതര വെളിപ്പെടുത്തലാണ് പുറത്ത് വന്നിട്ടുള്ളത്. 2022-ല്‍ ജോലിയില്‍ പ്രവേശിച്ച നാള്‍ മുതല്‍ തൗസിഫ് അത്താര്‍, ഡാനിഷ് ഷെയ്ഖ് എന്നിവര്‍ തന്നെ ലക്ഷ്യം വെച്ചിരുന്നതായി ഇദ്ദേഹം പറയുന്നു. ഹിന്ദു മതവിശ്വാസിയായ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് കല്‍മ ചൊല്ലിക്കുകയും രുദ്രാക്ഷ മാല അഴിപ്പിക്കുകയും ചെയ്തു. രാത്രി ഷിഫ്റ്റുകള്‍ക്ക് ശേഷം ഹോട്ടലുകളില്‍ കൊണ്ടുപോയി സസ്യാഹാരിയായ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് മാംസാഹാരം കഴിപ്പിച്ചു.
2023-ലെ ഈദ് ദിനത്തില്‍ നിര്‍ബന്ധപൂര്‍വ്വം നമസ്‌കരിപ്പിക്കുകയും ആ ചിത്രങ്ങള്‍ ഓഫീസിലെ ഔദ്യോഗിക ഗ്രൂപ്പുകളില്‍ പങ്കുവെച്ച് തന്നെ അപമാനിക്കുകയും ചെയ്തു. തന്റെ പിതാവിന് പക്ഷാഘാതം വന്നപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ അദ്ദേഹം സുഖപ്പെടുമെന്ന് പ്രതികള്‍ പറഞ്ഞതായും ഇദ്ദേഹം ആരോപിച്ചു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഡാനിഷ്, തൗസിഫ്, എച്ച്ആര്‍ എക്‌സിക്യൂട്ടീവ് നിദ ഖാന്‍ എന്നിവരടക്കം ഒന്‍പതോളം പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു 23കാരിയായ വനിതാ ജീവനക്കാരി നല്‍കിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. താന്‍ വഴങ്ങാതെ വന്നപ്പോള്‍ തനിക്കെതിരെ വ്യാജ പരാതികള്‍ നല്‍കി ജോലിയില്‍ നിന്ന് പുറത്താക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും ഇരയായ ജീവനക്കാരന്‍ പറഞ്ഞു. 2026 മാര്‍ച്ച് വരെ ഈ പീഡനം തുടര്‍ന്നതായാണ് വിവരം. നിലവില്‍ ഒന്‍പതോളം കേസുകളാണ് ഐടി ഭീമന്റെ നാസിക് ശാഖയുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നാസിക്കിലെ ബിപിഒ യൂണിറ്റിലെ ഹ്യൂമന്‍ റിസോഴ്സ് (എച്ച്ആര്‍) മാനേജരായ നിദാ ഖാനെ, ജോലിസ്ഥലത്തെ അതിക്രമങ്ങളും പീഡനങ്ങളും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിരുന്നു. മുപ്പതുകളില്‍ പ്രായമുള്ള നിദ, ഒളിവില്‍ പോയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഏപ്രില്‍ 10നാണ് കസ്റ്റഡിയിലെടുത്തത്. നാസിക് സിറ്റി പോലീസ് നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ ഖാന്‍ ഇപ്പോള്‍ ഒരു പ്രധാന കണ്ണിയാണ്. എച്ച്ആര്‍ മാനേജര്‍ എന്ന നിലയില്‍, ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കാനും ലൈംഗിക പീഡനം തടയുന്നതിനുള്ള (POSH) നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അവര്‍ക്ക് ഉത്തരവാദിത്തമുണ്ടായിരുന്നു. അതിനാല്‍ തന്നെ അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവകരമാണെന്ന് ‘ഫ്രീ പ്രസ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു.
നാല് വനിതാ പൊലീസുകാര്‍ ഹൗസ് കീപ്പിങ് സ്റ്റാഫായി വേഷംമാറി ഓഫീസിനുള്ളില്‍ മാസങ്ങളോളം നിരീക്ഷണം നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. വാട്‌സ്ആപ്പ് ചാറ്റുകള്‍, ഇരകളുടെ മൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ടിസിഎസ് ഓഫീസിനുള്ളില്‍ റാക്കറ്റിന് കൂടുതല്‍ വിശാലമായ ശൃംഖലയുള്ളതായി എസ്‌ഐടി സംശയിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കുറ്റാരോപിതരായ ജീവനക്കാര്‍ വനിതാ സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിക്കുകയും അവരെ മതപരിവര്‍ത്തനത്തിന് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തായി എഫ്‌ഐആറില്‍ പറയുന്നു. 2022 മുതലുള്ള രണ്ടുമൂന്ന് വര്‍ഷ കാലയളവിലാണ് സംഭവങ്ങള്‍ നടന്നതെന്നും മൊഴിയില്‍ നിന്ന് വ്യക്തമായതായും എസ്‌ഐടി വ്യക്തമാക്കി.
‘ഇമ്രാന്‍’ എന്ന് പേരുള്ള മലേഷ്യന്‍ ബന്ധമുള്ള ഒരു മതപ്രഭാഷകന്‍ വീഡിയോ കോളുകള്‍ വഴി ജീവനക്കാരുമായി സംസാരിച്ചിരുന്നതായി കണ്ടെത്തി. വിദേശത്ത് മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്താണ് ഇയാള്‍ ജീവനക്കാരെ സ്വാധീനിച്ചിരുന്നത്. 18നും 25നും ഇടയില്‍ പ്രായമുള്ള 12 ജീവനക്കാരെയാണ് റാക്കറ്റ് ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. അന്താരാഷ്ട്ര ബന്ധമുള്ള ഒരു മതപരിവര്‍ത്തന സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വാട്‌സ്ആപ്പ് ചാറ്റുകളും ഇരകളുടെ മൊഴികളും ഇതിന് തെളിവായി ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതികള്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സഹപ്രവര്‍ത്തകരെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഇരകളെ കണ്ടെത്താനും പദ്ധതികള്‍ ഏകോപിപ്പിക്കാനുമാണ് ഈ ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരുന്നത്. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ പൂര്‍ണമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഫോറന്‍സിക് സംഘം. ആറ് ടീം ലീഡര്‍മാരും എച്ച്ആര്‍ എക്‌സിക്യൂട്ടീവ് നിദ ഖാനും ഉള്‍പ്പെടെയുള്ള പ്രതികള്‍ സഹപ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ഇസ്ലാമിക ആചാരങ്ങള്‍ സ്വീകരിക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നതായും മൊഴിയില്‍ പറയുന്നു. എച്ച്ആര്‍ എക്‌സിക്യൂട്ടീവ് നിദ ഖാന്റെ റിക്രൂട്ട്മെന്റ് രീതികളെയും സ്ഥാപനത്തിലെ അവരുടെ പങ്കിനെയും കുറിച്ച് അന്വേഷണം നടക്കുകയാണെങ്കിലും അവര്‍ ഇപ്പോഴും ഒളിവിലാണ്. കമ്പനിക്കുള്ളിലെ ആഭ്യന്തര പരിശോധനകളെക്കുറിച്ചും റിക്രൂട്ട്മെന്റ് തീരുമാനങ്ങളെക്കുറിച്ചും അധികൃതര്‍ ടിസിഎസിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



