പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ബദല്‍മാര്‍ഗങ്ങള്‍ തേടുന്നു; രാജ്യത്തുനിന്ന് വൈകാതെ പെട്രോളിയം തുടച്ചുമാറ്റപ്പെടുമെന്ന് നിതിന്‍ ഗഡ്കരി

gadkari

ദില്ലി: ഇന്ത്യ വൈകാതെ പെട്രോളിയം ഇറക്കുമതി ചെയ്യാത്ത രാജ്യമായി മാറുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. പെട്രോളിയത്തിനു പകരം മറ്റൊരു മാര്‍ഗം തേടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പകരമായി മെതനോള്‍, എതനോള്‍, പ്രകൃതിവാതകം എന്നിവയുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ബദല്‍മാര്‍ഗങ്ങള്‍ എത്രയും വേഗം കണ്ടുപിടിക്കും. ഇത് കാര്‍ഷിക, ഗ്രാമീണ മേഖലകളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും നിതിന്‍ ഗഡ്കരി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രൂഡ് ഓയില്‍ ഇറക്കുമതി നേരത്തെ 7.5 ലക്ഷം കോടിയായിരുന്നത് 4.5 ലക്ഷം കോടിയായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ അവസരം വിനിയോഗിച്ച് പെട്രോളിയം ഇതര ഉത്പന്നങ്ങളുടെ സാധ്യത വിനിയോഗിക്കാനാണ് ആലോചിക്കുന്നത്. രാജ്യവ്യാപകമായി ജൈവ മാലിന്യങ്ങളില്‍ നിന്ന് എത്തനോളും പ്രകൃതിവാതകവും ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നതാണ്. ഇതിലൂടെ കോടിയോളം രൂപയുടെ ചെലവു കുറയ്ക്കാനും കഴിയും. ഇത് രാജ്യത്തെ കാര്‍ഷിക-ഊര്‍ജ്ജ മേഖലകളുടെ വളര്‍ച്ചയ്ക്ക് വിനിയോഗിക്കാമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

Top