എന്റെ കിടപ്പറയില്‍ എന്തു നടക്കുന്നു എന്നറിയാന്‍ ആര്‍ക്കും അവകാശമില്ല: സാനിയ മിര്‍സ

ന്യൂഡല്‍ഹി:തന്റെ കിടപ്പറയില്‍ എന്ത് നടക്കുന്നു എന്ന് അറിയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സാനിയ മിര്‍സ പറയുന്നു.. അത് തികച്ചും തന്റെ സ്വകാര്യതയാണെന്നും സാനിയ പറഞ്ഞു. ബ്രിട്ടനിലെ പ്രമുഖ വാര്‍ത്താ ചാനലായ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന അന്വേഷണങ്ങളോട് അതിരൂക്ഷമായ ഭാഷയില്‍ സാനിയ പ്രതികരിച്ചത്. പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കുമായുള്ള ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ വിവാഹം തുടക്കം മുതല്‍ തന്നെ വിവാദങ്ങളും വാര്‍ത്തകളുമായി നിറഞ്ഞതാണ്. ഇപ്പോള്‍ എല്ലാവരും സാനിയയോട് ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് ഒരു കുഞ്ഞിക്കാല്‍ കാണുന്നതെന്ന ചോദ്യങ്ങലാാന് സാനിയയെ ചൊടിപ്പിച്ചത്.
വിംബിള്‍ഡന്‍ ടൂര്‍ണമെന്റ് കഴിഞ്ഞതു മുതല്‍ഈ ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയതാണ്. കല്യാണം കഴിഞ്ഞ് കുറച്ച് കഴിയുന്പോള്‍ ചോദിക്കാന്‍ തുടങ്ങും, കുഞ്ഞൊന്നും വേണ്ടെ എന്ന്. അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒരാളോട് കാണിക്കുന്ന അവരെ അപമാനിക്കുന്നതിന് തുല്യമാണ്. ഞാനൊരു താരമാണെന്ന് കരുതി, എന്റെ കിടപ്പറയില്‍ എന്തു നടക്കുന്നു എന്ന് അറിയാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല- രോഷത്തോടെ സാനിയ പറഞ്ഞു.

ഷോയിബുമായുള്ള തന്റെ വിവാഹം തീരുമാനിച്ചപ്പോള്‍ തന്നെ മാദ്ധ്യമങ്ങള്‍ അത് വലിയ വിവാദമാക്കി. പിന്നീട് ഷോയിബുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളും എല്ലാവരും കണ്ടതാണ്. ഏത് രാജ്യത്ത് നിന്നുള്ളവരാണ് എന്ന് നോക്കിയില്ല തങ്ങള്‍ പ്രണയിച്ചത്. തന്നെ പാകിസ്ഥാന്റെ മരുമകള്‍ എന്ന് ഒരു രാഷ്ട്രീയ നേതാവ് വിശേഷിപ്പിച്ചതും ഏറെ വേദനിപ്പിച്ചുവെന്നും സാനിയ പറഞ്ഞു.

Top