നോർക്ക മൈക്രോ സ്‌കിൽസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്‌സും ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന മൈക്രോ സ്‌കിൽസ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ഒരു മാസം നീണ്ടു നിൽക്കുന്ന സോഷ്യൽ മീഡിയ മാർക്കറ്റിങ് ആൻഡ് എസ്ഇഒ, ജാവാ പ്രോഗ്രാമിങ്, ബിസിനസ് ഇന്റലിജൻസ് യൂസിങ് എക്‌സെൽ ആൻഡ് ടാബ്ലോ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.

കോഴ്‌സുകൾ ഓൺലൈനായതിനാൽ വിദ്യാർത്ഥികൾക്ക് എവിടെ ഇരുന്നുകൊണ്ടും കോഴ്‌സിൽ പങ്കെടുക്കാനാകും. പ്രവേശന പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് നോർക്കയുടെ 75 ശതമാനം സ്‌കോളർഷിപ്പും ലഭിക്കും.  എൻജിനീയറിങ് സയൻസ് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ പാസായവർക്കും അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും രണ്ടാം വർഷ ബിരുദധാരികൾക്കും ജാവ കോഴ്‌സിന് അപേക്ഷിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതെങ്കിലും വിഷയത്തിൽ ബിരുദധാരികളായിട്ടുള്ളവർക്കും ഫലം കാത്തിരിക്കുന്നവർക്കും രണ്ടാം വർഷ വിദ്യാർത്ഥികൾക്കും ബിസിനസ് ഇൻ്റലിജൻസ്, സോഷ്യൽ മീഡിയ മാർക്കറ്റിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ഒരുമാസം( 60 മണിക്കൂർ) ദൈർഘ്യമുള്ള കോഴ്‌സുകളിൽ സെൽഫ് ലേണിങ്ങിന് പുറമെ 24 മണിക്കൂർ ഓരോ മേഖലയിലെയും വിദഗ്ദ്ധരുടെ ലൈവ് സെക്ഷനും ഉണ്ടായിരിക്കും.

കൂടാതെ കോഴ്‌സ് കാലയളവിൽ പ്രമുഖ പ്രൊഫഷണൽ സോഷ്യൽ നെറ്റ് വർക്കായ ലിങ്ക്ട് ഇൻ ലേണിങ് സംവിധാനം സൗജന്യമായി പ്രയോജനപ്പെടുത്താനാകുമെന്നത് കോഴ്‌സിന്റെ പ്രത്യേകതയാണ്. ഇതിലൂടെ 16000 ത്തോളം  തൊഴിൽ സാധ്യതയേറിയ കോഴ്‌സുകൾ പഠിക്കാനും നൈപുണ്യം വർദ്ധിപ്പിക്കാനും വിദ്യാർത്ഥികൾക്ക് സാധിക്കും. മൂന്ന് കോഴ്‌സുകൾക്കും ജിഎസ്ടി കൂടാതെ 6000 രൂപയാണ് ഫീ. അപേക്ഷകൾ https://ictkerala.org വെബ്സൈറ്റിൽ ഡിസംബർ 7-ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രവേശന പരീക്ഷ ഡിസംബർ 11 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്- 8078102119,7594051437, നോർക്ക റൂട്ട് ടോൾ ഫ്രീ – 1800 425 3939 എന്ന നമ്പരുകളിൽ ബന്ധപ്പെടാം.

Top