അഹമ്മദ് പുളിക്കലിനെ ദമ്മാം ഓ ഐ സി സി അനുമോദിച്ചു.

ദമ്മാം കെ പി സി സി എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുത്ത അഹമ്മദ് പുളിക്കലിനെ ദമ്മാം ഓ ഐ സി സി നേതാക്കൾ അനുമോദിച്ചു , നിലവിൽ ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് കൂടിയായ അഹമ്മദ് പുളിക്കൽ ദമ്മാം ഓ ഐ സി സി യുടെ സ്ഥാപക നേതാവ് കൂടിയാണ് , അദ്ദേഹത്തിന് ലഭിച്ച അംഗീകാരം ഓ ഐ സി സി യ്ക്ക് ലഭിച്ച അംഗീകാരമാണെന്നും , പാർട്ടി നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തുന്നതായും റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല പ്രസ്താവനയിൽ പറഞ്ഞു , പ്രവാസ ലോകത്ത് നിന്നും ഒരാളെ കെ പി സി സി യിലേക്ക് നിയമിക്കുക വഴി പ്രവാസികൾക്ക് കോൺഗ്രസ്സ് പാർട്ടി നൽകുന്ന പരിഗണയും പ്രാധാന്യവും വ്യക്തമാണെന്നും ഇതിൽ അഭിമാനമുണ്ടെന്നും ദമ്മാം ഓ ഐ സി സി പത്രക്കുറിപ്പിൽ പറഞ്ഞു , അഹമ്മദ് പുളിക്കലിന്റെ സ്ഥാനലബ്‌ധിയിൽ സന്തോഷം പങ്കുവെച്ചു ഓ ഐ സി സി പ്രവർത്തകർ മധുര വിതരണം നടത്തി .ഓ ഐ സി റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല , ഹനീഫ് റാവുത്തർ , റഫീഖ് കൂട്ടിലങ്ങാടി , നിസ്സാർ മാന്നാർ ,അസ്‌ലം ഫറോഖ് , എന്നിവർ നേതൃത്വം നൽകി .

Top