അയർലണ്ടിൽ തോമസ് ചാഴികാടനു വേണ്ടി പ്രചാരണം.

ഡബ്ലിൻ : കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ടിന്റെ നേതൃത്വത്തിൽ കോട്ടയം പാർലമെന്റ് മണ്ഡലം സ്ഥാനാർഥി തോമസ് ചാഴികാടനും മറ്റ് ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്കും വേണ്ടിയുള്ള പ്രചാരണം ലക്ഷ്യമാക്കി മാർച്ച്‌ 9 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഡബ്ലിൻ, താലായിൽ അലക്സ് വട്ടുകളത്തിലിന്റെ വസതിയിൽ സമ്മേളനം നടക്കും.

പ്രസിഡണ്ട്‌ രാജു കുന്നക്കാട്ടിന്റെ അധ്യക്ഷയിൽ, കേരള കോൺഗ്രസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറിയും, ഐ റ്റി വിംഗ് ഡയരക്ടറുമായ അഡ്വ. അലക്സ് കോഴിമല ഉദ്ഘാടനം ചെയ്യും. ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണഗാനത്തിന്റെ പ്രകാശനവും നിർവ്വഹിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യോഗത്തിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക് :

ഷാജി ആര്യമണ്ണിൽ :
087 340 4769
സാജുമോൻ വട്ടു കളത്തിൽ :
087 763 3435
പ്രിൻസ്‌ വിലങ്ങുപാറ :
089 407 4925.
റ്റോം വാണിയപ്പുരക്കൽ:
089 425 9038
ജോർജ് കൊല്ലംപറമ്പിൽ :
087 685 9279.
വാർത്ത : സിറിൽ തെങ്ങുംപള്ളിൽ.

Top