ലൈംഗിക പീഡനക്കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് കനത്ത തിരിച്ചടി!! അപ്പീല്‍ ഓസ്ട്രേലിയന്‍ കോടതി തള്ളി. കര്‍ദിനാള്‍ ജയിലില്‍ തുടരും…

കേരളത്തിലും ഇന്ത്യയിലും കത്തോലിക്ക വൈദികരെ ഭരണത്തിനും അധികാരികൾക്കും ഭയമാണെങ്കിൽ യൂറോപ്പിലും ഓസ്‌ട്രേലിയയിലും നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും .ഏത് ഉന്നതർ ആയാലും
ലൈംഗിക പീഡനക്കേസില്‍ കത്തോലിക്കാ സഭയുടെ മുതിര്‍ന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് കനത്ത തിരിച്ചടി സംഭവിച്ചിരിക്കുന്നു . കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് ജോര്‍ജ് പെല്‍ നല്‍കിയ അപ്പീല്‍ ഓസ്ട്രേലിയന്‍ കോടതി തള്ളി. കര്‍ദിനാള്‍ ജയിലില്‍ തുടരും.

ജോര്‍ജ് പെല്‍ വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളുടെ പ്രധാന ചുതലക്കാരനായിരുന്നു. മാർപാപ്പയ്ക്ക് തൊട്ടു താഴെ കത്തോലിക്കാ സഭയുടെ വളരെ നിർണ്ണായക അധികാര സ്ഥാനമായിരുന്നു ഇത്‍. കഴിഞ്ഞ വര്‍ഷം ഡിസംബർ മാസത്തിലാണ് കോടതി കർദ്ദിനാൾ കുറ്റക്കാരനാണെന്നു കണ്ടെത്തുന്നത്. 1996ൽ ആണ് കേസിന് ആധാരമായ സംഭവങ്ങൾ നടക്കുന്നത്. മെൽബണിൽ ആർച്ച് ബിഷപ്പായിരുന്ന സമയത്ത് രണ്ട് ബാലന്മാരെ പെൽ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയെന്നായിരുന്നു കേസ്.

കത്തോലിക്കാ സഭയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു ഈ കേസ്. കേസ് ഒതുക്കി തീർത്തതിനടക്കം 6 വർഷം തടവ് ശിക്ഷയാണ് കര്‍ദിനാള്‍ വഹിക്കുന്നത്. ജോര്‍ജ് പെല്ലിന്റെ അപ്പീല്‍, കോടതി തള്ളിയതില്‍ ഇരകളുടെ ബന്ധുക്കള്‍ വലിയ ആഹ്ലാദമാണ് പങ്കുവച്ചത്.

Top