ഡബ്ലിൻ ആർച്ച് ബിഷപ്പിനും പുല്ലുവില നൽകി സീറോ വൈദികൻ.വളഞ്ഞ വഴിയിൽ ഡബ്ലിൻ ബിഷപ്പിനെ അപമാനിച്ചു വളമനാൽ അയർലണ്ടിലേക്ക് ഇന്ന് എത്തുന്നു !!

ഡബ്ലിൻ :മനുഷ്യനെ മൃഗമായി ചിത്രീകരിച്ച പിശാചിന്റെ വചനം പ്രസംഗിക്കുന്ന ഡൊമിനിക് വളമനാലിനെ അയർലന്റിൽ എത്തിക്കുന്നു .ഓട്ടിസം ബാധിച്ച കുട്ടികളെ മൃഗമായി ചിത്രീകരിച്ച ഈ വൈദികനെതിരെ ലോകത്ത് എമ്പാടും പ്രതിഷേധം ശക്തമായിട്ടും അയർലന്റിലെ ഒരു വൈദികൻ ഇയാളെ വളഞ്ഞ വഴിയിൽ എത്തിക്കുകയാണ് .ഓട്ടിസം ബാധിച്ച കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അപമാനിച്ചതിന്റെ പേരിൽ ആദ്യം അയർലൻഡും പിന്നീട് കാനഡ, ഓസ്ട്രേലിയ, ഓസ്ട്രിയ തുടങ്ങി പല രാജ്യങ്ങളും പ്രവേശന അനുമതി നിഷേധിച്ച ധ്യാന ഗുരു ഫാദർ ഡൊമിനിക് വാളമാനാൽ ഇന്ന് ഓൺലൈനിലൂടെ സീറോമലബാർ വിശ്വാസികളോട് സംസാരിക്കുന്നു.

ഡബ്ലിൻ ആർച്ച് ബിഷപ്പ് ഈ യൂട്യൂബ് പരിപാടിയെപോലും ആശങ്കയും സംഘടിപ്പിക്കുന്നത് നിയമപരമായി ആശങ്കയും അറിയിച്ചിട്ടും ആർച്ച് ബിഷപ്പിനെ വരെ വെല്ലുവിളിച്ചാണ് ഈ രൂപതയുടെ ശമ്പളം വാങ്ങി സുഖിക്കുന്ന വൈദികർ നികൃഷ്ടനായ വൈദികനെ വെച്ച് ധ്യാനം നടത്തുന്നത് . വളമനാലിന്റെ ഓണലൈൻ ധ്യാനത്തിന് പ്രചാരണം കൊടുക്കില്ല എന്ന് പറഞ്ഞിട്ടും അയർലണ്ടിൽ മുഴുവൻ പ്രചാരണം നടത്തുകയും ചെയ്തത് ആർച്ച് ബിഷപ്പിനു നൽകിയ ഉറപ്പിനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു . ഈ വിവരങ്ങൾ എല്ലാ അയര്ലണ്ടിലെ മീഡിയയും ഐറീഷ് ജനതയും അധികാരികളും സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നുണ്ട്. പ്രാദേശിക ജനതക്ക് ഒപ്പം ജീവിക്കണ്ടേ കുടിയേറ്റക്കാരായ പുതിയ തലമുറയിലെ വിശ്വാസികൾക്കും ജനതക്കും എതിരെ ഉള്ള വികാരം ഉണ്ടാക്കാൻ ഇത് കാരണം ആകും എന്നും കുടിയേറ്റക്കാർ ഭയക്കുന്നു. എങ്ങനെയും ഇവിടെ രൂപത ഉണ്ടാക്കി ബിഷപ്പിന്റെ നിയന്ത്രണങ്ങളെ എതിർക്കാനാണ് ഡബ്ലിനിലെ ഈ വൈദികന്റെ നീക്കം .മുൻപ് പ്രളയ പണം ദുരുപയോഗം ചെയ്യാൻ നടത്തിയ നീക്കം ചില കമ്മറ്റിക്കാർ ഇടപെട്ട് തടഞ്ഞിരുന്നു .ഐറീഷ് സീറോ മലബാർ സഭയിലെ അംഗങ്ങൾ കൊടുക്കുന്ന പ്രളയ ഫണ്ടിൽ തട്ടിപ്പ് ഉണ്ട് എന്നും ആരോപണം ഉയർന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാർച്ച് 25 നും 26 നും ആർച്ച് ബിഷപ്പിനു സീറോ വൈദികൻ കൊടുത്ത ഉറപ്പ് നഗ്നമായി ലംഗിക്കുകയും ആർച്ച് ബിഷപ്പിനെ വരെ വെല്ലുവിളിച്ചിരിക്കുകയാണ് .വളമനാലിന്റെ ഓണലൈൻ ധ്യാനത്തിന്റെ കാർഡുകളും പോസ്റ്ററുകളും ഈ ദിവസങ്ങൾക്ക് ശേഷവും അയർലണ്ടിൽ വൈഡായി സർക്കുലേറ്റ് ചെയ്തതിലൂടെ ഈ വൈദികർ ആർച്ച് ബിഷപ്പിലും വലിയവരായി ഐറീഷ് സഭയെ വെല്ലുവിളിക്കുന്നു .ഈ പോസ്റ്ററുകളും കാർഡുകളും അയർലണ്ടിൽ നിന്നും പിൻവലിച്ച് എന്ന് ഇവർ ഇതവരെ പരസ്യപ്പെടുത്തിയിട്ടും ഇല്ല .എന്നാൽ വളമാണത്‌ നടത്തുന്ന ധ്യാനത്തിന് ഇന്ന് വലിയ പ്രചാരണം നടത്തുകയും ചെയ്ത .മനുഷ്യത്വ -നിയമവിരുദ്ധത കോടതികളിൽ എത്തിയാൽ കമ്മറ്റിക്കാരും കുടുങ്ങും എന്നുറപ്പാണ് .

ഇതിന് ചുക്കാൻ പിടിച്ചത് യൂറോപ്പിലെ ,പ്രത്യേകിച്ചു അയർലണ്ടിലെ സീറോ മലബാർ സഭ നേതൃത്വമാണ് . “യൂറോപ്പ് ബൈബിൾ കൺവെൻഷൻ” എന്നാണ് പേരെങ്കിലും അയർലൻഡ് ഒഴികെയുള്ള മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ സഭ ഈ പരിപാടിയെക്കുറിച്ച് വിശ്വാസികളെ കാര്യമായി അറിയിച്ചിട്ടില്ല . അയർലണ്ടിലെ ജനങ്ങളെ മാത്രം ഉദ്ദേശിച്ചു വളഞ്ഞ വഴിയിലൂടെ ബുദ്ധിപൂർവ്വം നടത്തിയ ഒരു നീക്കമാണ് ഇതെന്നാണ് അതിൽനിന്ന് മനസ്സിലാകുന്നത്. ഇതിലൂടെ ഐറിഷ് കത്തോലിക്കാ സഭയെ സീറോ മലബാർ നേതൃത്വം പരസ്യമായി വെല്ലുവിളിച്ചി രിക്കുകയാണ് .

അയർലണ്ടിലെ അൽമായരുടെ കൂട്ടായ്‌മ ആയ Syro Malabar Migrants Community Ireland ഡബ്ലിൻ അതിരൂപതയെ ബന്ധപ്പെട്ടപ്പോൾ അവർ അത് അവരുടെ Child Safeguarding and Protection Service ഓഫീസിലേയ്ക്ക് റെഫർ ചെയ്തു.  ആ ഓഫീസിൽ നിന്നും ഡബ്ലിനിലെ സീറോ മലബാർ സഭയുടെ പുരോഹിതരെ ബന്ധപ്പെടുകയും , ഇനി ഈ പരിപാടിക്ക് ഡബ്ലിനിൽ പ്രചാരണം നടത്തില്ല എന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ അയർലണ്ടിലെ ആളുകൾ അല്ല ഇതു സംഘടിപ്പിച്ചത് എന്നും, അതിനാൽ ഇത് ഒഴിവാക്കാനാകില്ല എന്നും ഡബ്ലിൻ രൂപതയെ അവർ അറിയിച്ചു . അങ്ങനെയാണ് ഇന്ന് അയർലൻഡിലെ ജനങ്ങളുടെ മുന്നിൽ ഒന്നരവർഷം മുമ്പ് നടത്താൻ കഴിയാതെ പോയ മോഹം പൂർത്തിയാക്കാൻ വാളമാനാൽ ZOOM/ YOU TUBE platform ന്റെ സഹായത്തോടെ എത്തുന്നത്.

മനുഷ്യത്വ വിരുദ്ധത ,ചൈൽഡ് അബ്യുസ് ,ഹ്യൂമൻ റൈറ്റ്സ് വയലേഷൻ മാണി ലോണ്ടറിംഗ് തുടങ്ങിയ നിരവധി നിയവിരുദ്ധത സീറോ മലബാർ സഭ നേതൃത്വം ചെയ്യുന്നു എന്നുള്ള പരാതി ഡബ്ലിൻ ആർച്ച് ബിഷപ്പിനും അധികാരികൾക്കും യൂറോപ്യൻ മനുഷ്യാവകാശ കമ്മീഷനും പോയിരിക്കുന്നതിനാൽ ലോകം വെറുത്ത നിരോധിച്ച ഈ വൈദികനെ ഓൺലൈനിൽ കൂടി ആണെങ്കിലും കൊണ്ടുവന്നു അയർലന്റിലെ വിശ്വാസികൾക്ക് മാനസിക പീഡനം ,മാനഹാനി കടുത്ത മാസായിക സംഘർഷവും ഉണ്ടാക്കിയിരിക്കുന്നു എന്നത് വലിയ നിയമ പ്രശ്നങ്ങൾ ഉയരും .കോർക്കിലും ഗാൾവേയിലും സീറോ മലബാർ കമ്മറ്റി വൈദികന് വ്യവഹാരങ്ങൾ നടന്നുവരുന്നു എന്നത് ആശങ്ക ഉയരുന്നതാണ് .മൊത്തത്തിൽ സീറോ മലബാർ സഭ അയർലന്റിലെ സഭക്ക് അധികാരികൾക്കും തലവേദന ആയിരിക്കുകയാണ് .അതിനാൽ ഈ സഭക്ക് കടിഞ്ഞാൺ ഇടാൻ ഉള്ള നീക്കം അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകും .ആവും സ്വകാര്യ സുഖങ്ങൾക്കും വേണ്ടി ഒരു വൈദികൻ ഒരു സമൂഹത്തെ മൊത്തം നാശത്തിലേക്ക് നയിക്കുകയാണ് വെളിയിൽ ഇരുന്നതിനെ എടുത്ത് വേണ്ടാത്തിടത്ത് എടുത്ത് വെച്ച് എന്ന നിലയിലാണ് ക്രിസ്തുവിശ്വാസികളും.

Top