ഖത്തറിൽ കൊവിഡ് വ്യാപനം അതിരൂക്ഷം: പ്രവാസികൾ കടുത്ത ആശങ്കയിൽ; മലയാളികൾ അടക്കമുള്ളവർക്ക് പ്രതിസന്ധി

ഖത്തർ: രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രവാസികൾ അടക്കമുള്ളവർ കടുത്ത പ്രതിസന്ധിയിൽ. ഖത്തറിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രവാസികൾ കടുത്ത ആശങ്കയിൽ രാജ്യത്തെ പ്രതിദിന രോഗബാധ 500 കടന്നിരിക്കുകയാണ്. ഈ വർഷം ആദ്യമായാണ് രോഗികളുടെ എണ്ണം 500 കടക്കുന്നത്. രാജ്യത്ത് ഇന്നുമാത്രം രോഗം സ്ഥിരീകരിച്ചത് 542 പേർക്കാണ്. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിൽ 380 പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

കൊവിഡ് രൂക്ഷമായതോടെ രാജ്യത്ത് നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. മാസ്‌ക് എല്ലായിടത്തും നിർബന്ധമാക്കിയിട്ടുണ്ട്. ഇൻഡോറിൽ നടത്തുന്ന പരിപാടികളിൽ 50 ശതമാനം പേർക്കും ഔട്ട്ഡോർ പരിപാടികളിൽ ശേഷിയുടെ 75 ശതമാനം പേർക്കുമാണ് പ്രവേശനം. ഇത് കർശനമായി നടപ്പാക്കും. പരിപാടികൾ നടത്തണമെങ്കിൽ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയും വേണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോഗവ്യാപനം രൂക്ഷമായതോടെ ബൂസ്റ്റർ ഡോസ് നൽകാനുള്ള നടപടികളും അധികൃതർ വേഗത്തിലാക്കിയിട്ടുണ്ട്. രോഗം പടർന്നുപിടിക്കുന്നത് തുടർന്നാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന സൂചനയും അധികൃതർ നൽകുന്നുണ്ട്.

Top