അയർലൻഡിൽ ഒരു മില്യൺ എക്‌സ്ട്രാ ഡോസ് കൊവിഡ് വാക്‌സിൻ വാങ്ങുന്നു: വാക്‌സിൻ വാങ്ങുന്നത് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി

ഡബ്ലിൻ: രാജ്യത്ത് കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വാക്‌സിൻ വിതരണത്തിനുള്ള നടപടികൾ ഊർജിതമാക്കി സർക്കാർ. രാജ്യത്ത് ഒരു മില്യൺ എക്‌സ്ട്രാ കൊവിഡ് വാക്‌സിൻ കൂടി വാങ്ങുന്നതിനുള്ള സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തുന്നത്.

ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണേലിയെയാണ് ഇതിനായി ഇപ്പോൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. 875000 മോഡേൺ വാക്‌സിൻ വാങ്ങുന്നതിനു വേണ്ടിയാണ് ഇപ്പോൾ കേന്ദ്രം നിയമം പാസാക്കിയിരിക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ വാക്‌സിൻ വാങ്ങുന്നതിനു വേണ്ടിയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. ഇതോടെ 1.65 മില്യൺ ഡോളറിന്റെ വാക്‌സിനാണ് അമേരിക്കയിലെ മരുന്നു സ്ഥാപനത്തിൽ നിന്നും അയർലൻഡ് ഇപ്പോൾ ഓർഡർ ചെയ്തിരിക്കുന്നത്.

ജൂലൈയോടെ രാജ്യത്തേയ്ക്ക് ഒരു മില്യണിന്റെ കൊവിഡ് വാക്‌സിൻ എത്തിക്കാനാവുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഇതോടെ രാജ്യത്ത് ഏറെ പ്രധാനപ്പെട്ട വാക്‌സിൻ ആദ്യത്തെ ആറു മാസത്തിനുള്ളിൽ വിതരണം ചെയ്യാനാവുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. വാക്‌സിൻ വിതരമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് തിരിച്ചടി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിതരണം വീണ്ടും സജീവമാകുന്നത്.

കഴിഞ്ഞ ദിവസം നാഷണൽ ഇമ്മ്യൂണൈസേഷൻ അതോറിറ്റി ആരോഗ്യമന്ത്രി ഡോണേലിയ്ക്ക് എഴുതിയ കത്തിൽ രാജ്യത്ത് 65 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഇത്തരത്തിൽ പ്രതിരോധ മരുന്നു വിതരണം ചെയ്യണമെന്നു അറിയിപ്പും ഇവർ നൽകിയിട്ടുണ്ട്.

Top