ഇന്ത്യക്കാർക്ക് തിരിച്ചടി !എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു; ഇന്ത്യക്കാർ വലിയ ആശങ്കയിൽ

വാഷിങ്ടൺ:അമേരിക്കയിലെ ഇന്ത്യക്കാർക്ക് വലിയ ആശങ്ക സൃഷ്ടിച്ചുകൊണ്ട് കുടിയേറ്റം തടയുന്നതിനും രാജ്യത്തെ പ്രാദേശിക തൊഴിലിനെ സഹായിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി എച്ച്1 ബി, എല്‍-1, മറ്റ് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടിവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വിദേശ തൊഴിലാളികളിൽ ഒരു വിഭാഗത്തിന് അമേരിക്കയിൽ താൽക്കാലിക പ്രവേശന വിലക്കേർപ്പെടുത്തുന്നതാണ് ഉത്തരവ്. ജൂണ്‍ 24ന് ഉത്തരവ് നിലവിൽ വരും. ഉത്തരവിന്റെ സമയപരിധി ഡിസംബർ 31വരെയാണ്. എച്ച്-2ബി വിസകൾ, ജെ1, എൽ1 വിസക്കാർക്കും താൽക്കാലിക വിലക്ക് ബാധകമാണ്.

ഉത്തരവിൽ പ്രസിഡന്റ് ഒപ്പുവെച്ചതോടെ ഈ വർഷം അവസാനം വരെ ഏകദേശം 3.25 ലക്ഷം കുടിയേറ്റക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമാണ് വിലക്ക് ബാധകമാകുക എന്നാണ് കണക്ക്. എന്നാൽ ഇത് 5.25 ലക്ഷം വരുമെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”എച്ച്-1ബി, എച്ച്-2 ബി, ജെ, എൽ നോൺ മൈഗ്രന്റ് വിസകൾ ഉപയോഗിച്ച് അധിക തൊഴിലാളികൾ വരുന്നത് നിലവിൽ അമേരിക്കയിലെ തദ്ദേശീയരായവരുടെ തൊഴിലവസരങ്ങൾക്ക് ഭീഷണിയാണ്, പ്രത്യേകിച്ച് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ”- ഉത്തരവിൽ പറയുന്നു.

US President Donald Trump has directed his administration to reform the H-1B visa system and move in the direction of merit-based immigration, White House officials have said.Suspending the entry of certain foreign workers into the United States, President Donald Trump on Tuesday issued a presidential proclamation, temporarily blocking those entering the country on H-1B visas, L visas, H-2B seasonal worker visas and J visas.The proclamation comes into effect on June 24 and will expire on December 31.”The entry of additional workers through the H-1B, H-2B, J, and L nonimmigrant visa programs, therefore, presents a significant threat to employment opportunities for Americans affected by the extraordinary economic disruptions caused by the COVID-19 outbreak,” read the order.

Top