വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളും വിശ്വാസോത്സവവും മെയ് ഒന്നിന് ബ്ലാക്ക്‌റോക്കിൽ

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭ ബ്ലാക്ക്‌റോക്ക് മാസ് സെന്റെർ ഇടവക മധ്യസ്ഥയായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളും വിശ്വാസോത്സവവും ഭക്‌ത്യാഡംബരപൂര്‍വം ആഘോഷിക്കുന്നു.മെയ് ഒന്നിന് പകൽ 12 മണിക്ക് സമൂഹബലിയും പ്രസുദേന്തി വാഴിക്കലും ലതീഞ്ഞും, പ്രദക്ഷിണവും ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ വെച്ച് കൊണ്ടാടുന്നു. ഏപ്രിൽ 30 ന് വൈകിട്ട് 5 മണിക്ക് തിരുനാളിനു തുടക്കം കുറിച്ച കൊടിയേറ്റും തുടർന്ന് പരിശുദ്ധ കുര്‍ബാനയോടെ തിരുനാൾ മഹോത്സവത്തിന് തുടക്കം കുറിക്കും.

ഉച്ചക്ക് ശേഷം 2.30 ന് സെന്റ് ബ്രിജിത് ഹാളിൽ സ്നേഹവിരുന്നും 3.30 ന് വിശ്വാസോത്സവത്തിനും സണ്ഡേ സ്‌കൂൾ വിദ്യാർത്ഥികളുടെ വാർഷികാഘോഷവും തുടക്കം കുറിക്കും. തുടർന്ന് കുട്ടികളുടേയും ഇടവകയിലെ മുതിർന്നവരുടേയും വിവിധ കലാപരിപാടികളും വാർഷികാഘോഷ സമാപനവും നടക്കും.കുര്‍ബാനയെ തുടര്‍ന്ന്‌ , വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്‌ടുള്ള പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. അനീഷ് ചെറിയാന്റെ നേതൃത്വത്തിലുള്ള കമ്മറ്റി തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുനാളിൽ പങ്കെടുത്ത് വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും മാസ് സെന്റർ കുടുംബാംഗങ്ങളേയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി റവ. ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടിലും പാരീഷ് കമ്മറ്റി ഭാരവാഹികളും അറിയിച്ചു.

Top