കേരളം സമ്പത്തിക ഞെരുക്കത്തിലേക്ക് .കൊവിഡ്; മടങ്ങിവന്നത് 15 ലക്ഷം പ്രവാസികൾ…

തിരുവനന്തപുരം: കൊവിഡ് മൂലമുണ്ടായ പ്രവാസികളുടെ തിരിച്ചുവരവിൽ കേരളം വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് . കുവൈറ്റ് യുദ്ധകാലത്ത് 1.70ലക്ഷം പേരാണ് തൊഴിൽ നഷ്ടപ്പെട്ടെത്തിയത്. കൊവിഡ് മൂലം ഇതുവരെ തിരിച്ചെത്തിയവർ 15 ലക്ഷത്തിലേറെയാണ്. പ്രവാസി വരുമാനത്തെ ആശ്രയിക്കുന്ന സമ്പദ്ഘടനയുള്ള കേരളത്തിൽ ഇതിന്റെ ആഘാതം വളരെ കടുത്തതായിരിക്കും.സംസ്ഥാനത്തെ വാണിജ്യ വ്യവസായ നിക്ഷേപങ്ങൾ, സഹകരണ നിക്ഷേപം, റിയൽ എസ്റ്റേറ്റ്, നിർമ്മാണമേഖല എന്നിവ ആശ്രയിച്ചിരിക്കുന്നത് പ്രവാസി നിക്ഷേപത്തെയാണ്. ഇതു കുറയുന്നത് സാമ്പത്തിക ക്രയവിക്രയത്തിൽ വൻ ഇടിവുണ്ടാക്കും. മടങ്ങിയെത്തുന്നവരുടെ തൊഴിലില്ലായ്മയും വെല്ലുവിളിയാണ്.

ജൂൺ 18ന് സർക്കാർ പുറത്തിറക്കിയ കണക്കുകൾ പ്രകാരം പത്തു ലക്ഷത്തോളം പേർ ജോലി നഷ്ടമായവരുടെ പട്ടികയിലുണ്ട്. എത്രപേർക്ക് തിരിച്ചുപോകാൻ കഴിയുമെന്ന് വ്യക്തമായിട്ടില്ല.തിരിച്ചെത്തിയവരിൽ ഭൂരിഭാഗവും നാട്ടിൽ സാമ്പത്തികനില ഭദ്രമല്ലാത്തവരാണ്.തൊഴിൽ നഷ്ടമായ 10.45 ലക്ഷം പേരിൽ 1.70 ലക്ഷം ആളുകൾ മാത്രമാണ് അടിയന്തര സഹായധനമായ 5000 രൂപയ്ക്ക് അപേക്ഷ നൽകിയിട്ടുള്ളത്. 1.30 ലക്ഷം പേർക്ക് സഹായ ധനം നൽകിക്കഴിഞ്ഞു.ശേഷിക്കുന്ന അപേക്ഷകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Top