ഫഫർ അൽ ബാത്തിനിൽ ഒ ഐ സി സി മെമ്പർഷിപ്പ് ക്യാമ്പയിനും ഓണാഘോഷവും

ദമ്മാം : സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയുടെ ഒരറ്റത്തുള്ള ഹഫർ അൽ ബാത്തിനെന്ന കൊച്ചുപട്ടണത്തിലെ മലയാളി സമൂഹത്തെ ആഘോഷത്തിമിർപ്പിലാക്കി ഒ ഐ സി സി സംഘടിപ്പിച്ച ഓണാഘോഷവും മെമ്പർഷിപ്പ് ക്യാമ്പയിനും ഏറെ ശ്രദ്ധേയമായി. സ്നേഹത്തിന്റെയും സാഹോദര്യത്തിൻറെയും മതസൗഹാർദ്ദത്തിൻറെയും ഉത്തമ ഉദാഹരണമായി മലയാളികൾ ആഘോഷിക്കുന്ന ഓണത്തെ, അതിൻറെ പകിട്ട് ഒട്ടും ചോരാതെ ഗൃഹാതുരത്വ സ്മരണകളുയർത്തിയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഹഫർ അൽ ബാത്തിനിലെ പ്രവാസി സമൂഹത്തിന് ഒ ഐ സി സി സമ്മാനിച്ചത്. ഓണാഘോഷത്തിൻറെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം പ്രസിഡണ്ട് സലീം കീരിക്കാട് ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ക്ലിന്റോ ജോസ് ഒല്ലൂർ സ്വാഗതവും ട്രഷറർ ജോബി ആൻറണി നന്ദിയും പറഞ്ഞു.

ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെ കെ പി സി സി പ്രഖ്യാപിച്ചിട്ടുള്ള മെമ്പർഷിപ്പ് ക്യാമ്പയിനിൻറെ ഹഫർ അൽ ബാത്തിനിലെ ഔദ്യോഗിക ഉത്ഘാടനത്തിനോടനുബന്ധിച്ചാണ് അത്ത പൂക്കളവും വിഭവ സമൃദ്ധമായ സദ്യയും വിവിധ കലാപരിപാടികളുമൊരുക്കി ഒ ഐ സി സി ദമ്മാം റീജ്യണലിൻറെ ഭാഗമായ ഹഫർ അൽ ബാത്തിനിലെ ഒ ഐ സി സി മെമ്പർഷിപ്പ് ക്യാമ്പയിനും ഓണാഘോഷവും ഗംഭീരമാക്കിയത്. “പാരമ്പര്യത്തിൻറെ കണ്ണികളാകൂ, മതേതരത്വത്തിൻറെ കാവലാളായി” എന്ന മുദ്രാവാക്യമുയർത്തിയാണ് കെ പി സി സി യുടെ പ്രവാസി പോഷക സംഘടനയായ ഒ ഐ സി സി ത്രൈമാസ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹഫർ സൂക്ക്, ഹഫർ സനയ്യ, ഖൈസൂമ, ദിപിയ, മുഹമ്മദിയ്യ, അഖാരിയ്യ, റിയാദ് റോഡ്, റഫാ റോഡ്, കെ കെ എം സി, സിത്തീൻ, റുഖിയ, സദാവി, അബുമൂസ എന്നീ പ്രദേശങ്ങളിലുള്ളവർക്ക് ഒ ഐ സി സി അംഗത്വ അപേക്ഷകൾ പ്രസിഡണ്ട് സലീം കീരിക്കാടും ജനറൽ സെക്രട്ടറി ക്ലിന്റോ ജോസും ചേർന്ന് നൽകി. ഹഫർ അൽ ബാത്തിനിലെ ഒ ഐ സി സി മെമ്പർഷിപ്പ് ക്യാമ്പയിന്റെ കോ ഓർഡിനേറ്റർമാരായി സാബു സി തോമസ് 0503963503, ഷിനാജ് 0531381662, ഷബ്‌നാസ് 0532846446, നിസ്സാം 0509892808, ഷാജി കെ കെ എം സി 0557510030 എന്നിവരെ ചുമതലപ്പെടുത്തി. പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ജോബി ആൻറണി, അനൂപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Top