സമ്മേളനത്തി ന്റെ ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രമുഖർ പങ്കെടുക്കുന്ന വെബിനാറുകളും ഒരുക്കിയിട്ടുണ്ട്. ആദ്യ വെബിനാർ നവംബർ 13ന് ശനിയാഴ്ച്ച 4 മണിക്ക് ‘സ്ത്രീ പുരുഷ സമത്വത്തിൻ്റെ പ്രസക്തി – ഇന്നത്തെ സമൂഹത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കും. കേരള സാക്ഷരത മിഷൻ ഡയറക്ടർ ഡോ: പി.എസ് ശ്രീകല പങ്കെടുക്കും. ബ്രിസ്ബെനിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ദേശീയസമ്മേളനം കോവിഡിന്റെ പശ്ചാത്തലത്തിൽ ZOOM വഴിയാണ് നടക്കുക.
മത്സരത്തിലേക്ക് ഉള്ള സൃഷ്ടികൾ മുമ്പെങ്ങും പ്രസിദ്ധീകരിക്കാത്ത തും സ്വന്തം രചനകൾ ആണെന്നും സ്വയം സാക്ഷ്യപ്പെടുത്തുന്ന പത്രത്തോടൊപ്പം നവംബർ 20 ന് മുമ്പായി അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കാണുന്ന ലിങ്കിൽ ബന്ധപ്പെടുക.
https://forms.gle/AxVmmozFdZVj6CkE8
Email:[email protected]