വാടകക്കാർക്ക് ആശ്വാസം,ഇറക്കി വിടില്ല !നിയമവുമായി മന്ത്രി! കൊവിഡ് മൂലം തൊഴിൽ നഷ്ടമായവർക്ക് 2021 ജനുവരി വരെ സംരക്ഷണം ഉറപ്പാക്കും; ബില്ലുമായി മന്ത്രി

സ്വന്തം ലേഖകൻ

ഡബ്ലിൻ: കൊവിഡ് പ്രതിസന്ധിയെ തുടർന്നു ജോലിയും വരുമാനവും നഷ്ടമായ കുടിയേറ്റക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന ബിൽ സഭയിൽ പാസാക്കുമെന്നു ഭവനകാര്യമന്ത്രി ഡാരാ ഒബ്രിയാൻ. പകർച്ചവ്യാധി ഏറ്റവും അധികം ബാധിച്ച ആളുകളുടെ ആവശ്യങ്ങൾ മനസിലാക്കി, അവർക്കു വേണ്ട സംരക്ഷണവും, അവരുടെ പ്രോപ്പർട്ടി അവകാശങ്ങളും ഉറപ്പാക്കുന്നതിനൊപ്പം സ്ഥലം-വീട് ഉടമകളുടെ ആവശ്യങ്ങൾ കൂടി അംഗീകരിക്കുന്നതായിരിക്കും ബിൽ എന്നും മന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റസിഡൻഷ്യൽ ടെനൻസീസ് ആൻഡ് വാല്യുവേഷൻ ബിൽ 2020 എന്ന പേരിലാണ് കൊവിഡ് 19 കാലത്ത് ദുരിതം അനുഭവിക്കുന്നവർക്കായി ബിൽ തയ്യാറാക്കുന്നത്. നിലവിൽ കൊവിഡ് കാലം കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ദുരിതകാലമാണ്. വാടകയ്ക്കു വീടെടുത്തു താമസിക്കുന്ന കുടിയേറ്റക്കാരിൽ കൂടുതൽ ആളുകളും ഇപ്പോൾ തൊഴിൽ രഹിതരായിട്ടുണ്ട്. ഇത് ഈ ആളുകളെ അവരുടെ വീടുകളിൽ നിന്നും പുറത്താക്കുന്ന രീതിയാണ് ഇപ്പോൾ ഉയരുന്നത്.

നിലവിൽ വാടകയ്ക്കു കഴിയുന്ന ആളുകളിൽ പലരും വാടകയ്ക്കു വീട് കണ്ടെത്താനും, താമസിക്കാനുമുള്ള തിരക്കിനനു പിന്നാലേയാണ്. പല സ്ഥലത്തും വാടക വീടുകളിൽ അമിതമായ തിരക്ക് അനുഭവപ്പെടുന്നുമുണ്ട്. സർക്കാർ കൊവിഡിന്റെ റിസ്‌ക് പകുതിയായി കുറയ്ക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്തരത്തിൽ ആളുകളിൽ പലരും വീടില്ലാതെ കഴിയേണ്ട അവസ്ഥ ഉണ്ടാകുന്നത്.


പല കുടിയേറ്റക്കാർക്കും തങ്ങളുടെ വാടക നൽകാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പല ആളുകൾക്കും ജോലി നഷ്ടമായതും ശമ്പളം ഇല്ലാതായതും വാടക വീടുകൾക്കു പണം നൽകുന്നതിനെ ബാധിച്ചിട്ടുണ്ട്. പലർക്കും വീട് ഒഴിയുന്നതിനായി 28 മുതൽ 90 ദിവസത്തെ വരെ നോട്ടീസാണ് വീട്ടുടമകൾ നൽകിയിരിക്കുന്നത്. ഇത് സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്.

ബിൽ പാസാകുന്നത് മുതൽ ജനുവരി പത്തു വരെ കുടിയേറ്റക്കാർക്കു സുരക്ഷിതത്വം നൽകുന്നതിനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ ടെർമിനേഷൻ നോട്ടീസ് ലഭിക്കുന്ന ആളുകൾക്കു 2021 ജനുവരി 11 വരെ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു നിന്നും ഒഴിയേണ്ടി വരില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.

Top