നാഷണല്‍ കോര്‍ഡിനേറ്ററെ വെല്ലുവിളിച്ച് ഫാ സെബാന്‍ സെബാസ്‌റ്യന്‍ !..കോര്‍ഡിനേറ്റര്‍ വിലക്കിയ ആളെ പള്ളിക്കമ്മറ്റിയില്‍ തിരുകി കയറ്റി ! കാനന്‍ സഭാനിയമവും രാജ്യത്തിന്റെ നിയമവും ബാധകമല്ല.പള്ളിക്കമ്മറ്റിയില്‍ ആറാം പ്രമാണം ലംഘിക്കുന്നവര്‍ക്ക് ക്‌ളീന്‍ ചിറ്റ്..

ഡബ്ലിന്‍ : കത്തോലിക്കാ സഭയെ പിടിച്ചുകുലുക്കിയ കേസായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ നീണ്ടുനോക്കിയിലെ ഫാ റോബിന്‍ കേസ് .പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പള്ളിമേടയില്‍ വെച്ച് അതിക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ ഒന്നാം പ്രതിയായിരുന്നു ഫാ. റോബിന്‍ വടക്കുംചേരി. പോക്‌സോ കോടതി ഫാ റോബിന് 20 വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും അതിലൂടെ കുറ്റത്തെ മഹനീയമാക്കി ഇര സംരക്ഷണം വാദവും കോടതിയില്‍ ഫാ റോബിന്‍ ഉയര്‍ത്തിയിരുന്നു.

രാജ്യത്തിന്റെ നിയമങ്ങളെ പോലും വെല്ലുവിളിച്ച് സ്ത്രീകളക്കം ഒരുപറ്റം ആളുകള്‍ ഫാ റോബിന് വേണ്ടി രംഗത്ത് വന്നിരുന്നു.അതില്‍ അവിഹിതക്കാരും ഹിതക്കാരും ഉണ്ടായിരുന്നു . അന്ന് അവിഹിതത്തെ ഇഷ്ടപ്പെടുന്നവരും അതില്‍ പങ്കാളികള്‍ ആകുന്നവരും ‘പീഡിപ്പിക്കപ്പെട്ടപ്രായപൂര്‍ത്തി ആകാത്ത നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ ആണ് കുറ്റപ്പെടുത്തിയത്. അയര്‍ലന്റിലെ പള്ളിക്കകത്തും അവിഹിതം ഉണ്ടായാല്‍ ചിലര്‍ക്ക് അത് അനുഭൂതിയാണ്.അവിഹിതവും ആറാം പ്രമാണ ലംഘനവും വിമതന് ‘അമേരിക്കയിലെ ചായകുടി പോലെ”യാണ്. ആറാം പ്രമാണം ലംഘനം ഒരു തെറ്റോ പാപമോ അല്ലപോലും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡബ്ലിനിലെ സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യൂണിറ്റി ബ്ലാക്ക്റോക്കില്‍ ഫാ ബൈജു കണ്ണംപള്ളിയുടെ പാരിഷില്‍ അവിഹിതവും പീഡനവും നടത്തിയത് പള്ളിക്കമ്മറ്റിയിലെ അംഗങ്ങള്‍ ആയിരുന്നു എന്നത് ഞെട്ടിക്കുന്ന ഭീകര വാര്‍ത്തയായിരുന്നു.പക്ഷെ സഭ നേതാക്കള്‍ക്ക് അത് ”ചായകുടി മാത്രമായിരുന്നു. ഹിതത്തോടുകൂടിയുള്ള ലൈംഗികത കുറ്റകരം അല്ലെങ്കിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമങ്ങളെ നോക്കുകുത്തിയാക്കി കുട്ടികളുടെ മുന്നിലിട്ട് പീഡനവും കയ്യേറ്റവും കുറ്റകരവും ശിക്ഷാര്‍ഹവും ആണ്. മറച്ചുവെക്കുന്നത് അതിലും ഭീകരം.ആ ഭീകര കുറ്റത്തെ തമസ്‌കവല്‍ക്കരിക്കുകയാണ് വിമത വൈദികന്‍ ചെയ്തത് .

ഫാ ബൈജു കണ്ണംപള്ളി

രണ്ട് കുഞ്ഞുങ്ങള്‍ ഉള്ള ഭാര്യ ഭര്‍ത്താവിന്റെ അവിഹിതം നേരില്‍ കണ്ടപ്പോള്‍ ചങ്കുപൊട്ടി നിലവിളിച്ചു ! രണ്ടുവര്‍ഷമായി നടന്ന കൊടും ശാരീരിക പീഡനവും ആശുപത്രിവാസവും സഹിക്ക വയ്യാതെ പുറം ലോകത്തെ അറിയിച്ചു !.. പള്ളിക്കമ്മറ്റിയില്‍ ഉള്ളവര്‍ തന്നെ സരിത കഥകളെ വെല്ലുന്ന തരത്തില്‍ വ്യഭിചാരം നടത്തി, ചിലര്‍ സാമ്പത്തിക ലാഭം ഉണ്ടാക്കി .ചോദ്യം ചെയ്ത ഭാര്യയെ ഇടിച്ച് പഞ്ചറാക്കി ആശുപത്രിയിലാക്കി.അതിനെ ചോദ്യം ചെയ്തു വ്യഭിചാരക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പീഡിപ്പിച്ചവനൊപ്പം കൂടി ഗുഡാലോചന നടത്തി. കയ്യേറ്റക്കാരെ വെള്ളപൂശി ഒപ്പം നിന്നത് വിമത വൈദികന്‍. അള്‍ത്താരയില്‍ ഇരുന്ന കര്‍ത്താവ് വീണ്ടും വീണ്ടും തന്റെ നെഞ്ചില്‍ കുത്തിയത് യൂദാസ് തന്നെയാണ് തിരിച്ചറിഞ്ഞു രക്തക്കണ്ണീര് പൊഴിച്ചു !..

പീഡനവിവാദവും കയ്യേറ്റ കമ്മറ്റി വിവാദവും അനോഷിക്കാന്‍ സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യൂണിറ്റി നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ ജോസഫ് ഓലിയക്കാട്ടിലും ബെന്നി ജോണും ജിമ്മി ആന്റണിയും അടങ്ങിയ റീജണല്‍ കോര്‍ കമ്മറ്റി ഫാ സെബാന്‍ ചെയര്‍ ആയ ഒരു കമ്മീഷനെ നിയമിച്ചു.ഫാ സെബാനും ബിനുജിത് സെബാസ്‌റ്യനും അടങ്ങിയ അന്വോഷണ കമീഷന്‍ അംഗംങ്ങളും വൈദികരും മനസിലാക്കി കണ്ടെത്തിയ റിപ്പോര്‍ട്ട് സഭ നിയമങ്ങള്‍ ലംഘിക്കപ്പെട്ടു എന്നായിരുന്നു.

You may Like it :അയര്‍ലണ്ട് സീറോ മലബാര്‍ കമ്മ്യൂണിറ്റി പുതിയ കമ്പനിയുടെ കീഴില്‍ !കമ്പനിക്ക് 4 വൈദികര്‍ അടക്കം 8 ഡയറക്ടര്‍മാര്‍ ! നാടുവിട്ടുപോയ ഫാ റോയി വട്ടക്കാട്ടും ഡയറക്ടര്‍. ഐറിഷ് സിറോ മലബാര്‍ കാത്തലിക് പ്രോപ്പര്‍ട്ടി ഹോള്‍ഡിംഗ് കമ്പനി ഡബ്ലിന്‍ എയര്‍പ്പോട്ടിനടുത്ത് 9 ഏക്കര്‍ സ്ഥലം സ്വന്തമാക്കി !.. നാല് റീജിയനുകളും ഇനി ഒരു കമ്പനിക്ക് കീഴില്‍ !ഒന്നും അറിയാതെ റീജിയണിലെ ട്രസ്റ്റിമാരും മറ്റ് വൈദികരും. 

ആ അന്വോഷണ കമ്മീഷനില്‍ ഉരുത്തിരിഞ്ഞ റിപ്പോര്‍ട്ടിനെയും രാജ്യത്തിന്റെയും സഭയുടെയും നിയമങ്ങളെയും ക്രിസ്തുവിനെയും വെല്ലുവിളിക്കുകയാണിപ്പോള്‍ ഫാ സെബാന്‍. ഹിതത്തോടെ നടത്തപ്പെട്ട വ്യഭിചാരം കുറ്റകരവും പാപവും അല്ലായിരിക്കാം.കുട്ടികളുടെ മുന്നിലുള്ള പീഡനം ഇവര്‍ക്ക് രാജ്യ നിയമ ലംഘനം അല്ലായിരിക്കാം.എന്നാല്‍ സഭ നിയമങ്ങളും കാനന്‍ നിയമങ്ങളും കാറ്റില്‍ പറത്തി എല്ലാ സീമകളും ലംഘിച്ചുകൊണ്ട് പള്ളിക്കമ്മറ്റി പിരിച്ചുവിട്ടു ഇഷ്ടക്കാരെ സംരക്ഷിച്ചത് ഏതു നിയമവ്യവസ്ഥയില്‍ ആണ് .

വിമത വൈദികനും കൂട്ടാളികളും നടത്തിയ ക്രിമിനല്‍ ഗുഡാലോചനയില്‍ ഉണ്ടായ ക്രിമിനല്‍ കേസില്‍ വൈദികന്‍ പിടിക്കപ്പെടും എന്നായപ്പോള്‍ വൈദികനെ രക്ഷിക്കാന്‍ റീജണല്‍ കമ്മറ്റി എടുത്ത സഭാ നിയമ വിരുദ്ധ തീരുമാനം ആയിരുന്നു ബ്ളാക്ക്റോക്കിലെ കമ്മറ്റിയെ പിരിച്ചുവിട്ടത് . അതില്‍ കോര്‍ കമ്മറ്റിയും പ്രതിസ്ഥാനത്ത് വരുകയാണ് !..

അന്വോഷണകമീഷന്‍ കണ്ടെത്തലുകളില്‍ ഉയര്‍ന്ന അതിര്‍ത്തി നിയമ ലംഘനത്തെ നോക്കി പല്ലിളിച്ചുകൊണ്ട് സഭ നിയമത്തെയും നാഷ്ണല്‍ കോര്‍ഡിനേറ്ററെയും വെല്ലുവിളിച്ചുകൊണ്ട് ഫാ സെബാന്‍ തന്റെ പുതിയ ബ്ളാക്ക്റോക്ക് പാരിഷ് കമ്മ്യൂണിറ്റിയില്‍ മറ്റൊരു പാരിഷിലെ ആളെ കമ്മറ്റിക്കാരന്‍ ആക്കി നിയമിച്ചു.മുന്‍പ് വളഞ്ഞ വഴിയിലൂടെ തന്റെ ഇഷ്ടക്കാരിയെ കൊണ്ട് ശുപാര്‍ശ ചെയ്യിപ്പിച്ച് പള്ളിക്കമ്മറ്റിയില്‍ കയറാന്‍ ശ്രമിച്ച ഗായകനെ തിരുകി കയറ്റിയത് ഏത് ചട്ടത്തിലാണ് .ഏത് പാര്‍ട്ടിക്കുലര്‍ ലോയിലാണ് ,ഏത് കാനന്‍ നിയമപ്രകാരമാണ് ?

Also Read : ഫാ. ബൈജുവിനെ തോല്‍പ്പിക്കാന്‍ ഫാ സെബാന്‍ സെബാസ്റ്റ്യന്‍ ! സുമ്പ ഡാന്‍സിനെ തോല്‍പ്പിക്കാന്‍ കൂപ്പണ്‍ ചലഞ്ചുമായി ലൂക്കന്‍. പൊറുതിമുട്ടി വിശ്വാസികള്‍ മലയാളം പള്ളി ബഹിഷ്‌ക്കരിക്കുന്നു !.. ഇന്ത്യക്കാര്‍ക്ക് എതിരെയുള്ള ആക്രമണം പള്ളി പണിയിലും ഉണ്ടാകുമോ ?

മുന്‍പ് ഈ വിവാദ ഗായകനെ വിമത വൈദികന്‍ ബൈജു നോമിനേറ്റ് ചെയ്യാന്‍ അനുവാദം ചോദിച്ചപ്പോള്‍ സഭ നിയമമനുസരിച്ച് പറ്റില്ല എന്ന് നാഷണല്‍ കോര്‍ഡിനേറ്റര്‍ സ്പഷ്ടമായി പറഞ്ഞിടത്താണ് എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഫാ സെബാന്‍ സേച്ഛാധിപരമായി നിയമനം നടത്തിയത് .

തന്റെ ന്യായങ്ങള്‍ സാധൂകരിക്കാന്‍ വിമത വൈദികന്‍ പള്ളിക്കമ്മറ്റിയില്‍ പറഞ്ഞത് ” സഭായോഗ തീരുമാനം അനുസരിച്ച് അതിര്‍ത്തികള്‍ ഇല്ലെന്നാണ് .ഡബ്ലിന്‍ രൂപതയുടെ കീഴില്‍ വെറും ”കമ്മ്യൂണിറ്റി മാത്രമാണ്. എങ്കില്‍ ഡബ്ലിന്‍ രൂപതയുടെ നിയമം അനുസരിച്ചാണോ ബ്ളാക്ക്റോക്കിലെ പള്ളിക്കമ്മറ്റി പിരിച്ചുവിട്ടത് .ക്രിമിനല്‍ കേസില്‍ സാക്ഷിയായി മൊഴി നല്‍കാന്‍ വിളിച്ചാല്‍ പള്ളിക്കമ്മറ്റി പിരിച്ച് വിടാന്‍ പറ്റുമോ ? സാക്ഷി പ്രതിസ്ഥാനത്ത് എത്തുമെന്ന ഭയപ്പെട്ടുവോ ? നീതിമാനായിരുന്നുവെങ്കില്‍ എന്തിനാണ് ചാപ്ലിന്‍ ഫാ ബൈജുവിനെ ബ്ളാക്ക്റോക്കില്‍ നിന്നും മാറ്റിയത് . ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് വിശ്വാസികള്‍ തന്നെയാണ് .അതിനിടയില്‍ ആറാം പ്രമാണ ലംഘനത്തെ ഹിതമായി സുഖിക്കുന്ന യുവതികളെ ഇറക്കി പ്രതിരോധം തീര്‍ക്കാന്‍ വിമതന്‍ സോഷ്യല്‍ മീഡിയായില്‍ എഴുത്ത് തുടങ്ങി ! (ആ കഥ തുടരും )

 

Top