ഡബ്ലിന്‍ : അയര്‍ലന്റിലെ പ്രവാസി കത്തോലിക്കാ സമൂഹമായ സീറോ മലബാര്‍ കമ്മ്യൂണിറ്റി സ്വന്തമായി ഭൂമിക്ക് അവകാശികള്‍ ആയി.ഐറിഷ് സിറോ മലബാര്‍ കാത്തലിക് പ്രോപ്പര്‍ട്ടി ഹോള്‍ഡിംഗ് കമ്പനി ഡബ്ലിന്‍ എയര്‍പ്പോട്ടിനടുത്ത് 9 ഏക്കര്‍ സ്ഥലം സ്വന്തമാക്കി.അയര്‍ലന്റിലേയും നോര്‍ത്തേണ്‍ അയര്‍ലന്റിലെയും സീറോ മലബാര്‍ കമ്മ്യൂണിറ്റി പുതിയ കമ്പനിയുടെ കീഴില്‍ ആണിപ്പോള്‍ ! പുതിയതായി രൂപീകരിക്കപ്പെട്ട ” കമ്പനിക്ക് നാല് വൈദികര്‍ അടക്കം 8 ഡയറക്ടര്‍മാര്‍ ആണുള്ളത് !. ആരോപണവിധേയനായി ഡബ്ലിന്‍ രൂപതയില്‍ നിന്നും നാടുവിട്ടുപോയ വൈദികനും കമ്പനിയില്‍ ഡയറക്ടര്‍ ആണ് എന്നത് അതിശയകരം ആണ്.
”ഐറിഷ് സിറോ മലബാര്‍ കാത്തലിക് പ്രോപ്പര്‍ട്ടി ഹോള്‍ഡിംഗ് കമ്പനി ലിമിറ്റഡ് ബൈ ഗ്യാരണ്ടി -2022 ഒക്ടോബര്‍ 14 വെള്ളിയാഴ്ച സ്ഥാപിതമായത് . ഇപ്പോഴത്തെ വിലാസം സെന്റ് തോമസ് പാസ്റ്ററല്‍ സെന്റര്‍, 19 സെന്റ് ആന്തണിസ് റോഡ്, റിയാല്‍ട്ടോ, ഡബ്ലിന്‍ 8, അയര്‍ലന്‍ഡ് എന്നാണ് .2025 ഒക്ടോബര്‍ 22 ന് ആ 10 പ്രകാരമാണ് പുതിയ ഡയറക്ടര്‍മാരെ കൂട്ടിച്ചേര്‍ത്തിരിക്കുന്നത് .2025 സെപറ്റംബറില്‍ ഭരണഘടന ഭേദഗതി അടക്കം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് .
സീറോ മലബാര്‍ കമ്മ്യൂണിറ്റിക്ക് അയര്‍ലണ്ടില്‍ രൂപതയും ഇടവകയും ഇല്ലാത്തതിനാല്‍ ‘ഐറിഷ് സിറോ മലബാര്‍ കാത്തലിക് പ്രോപ്പര്‍ട്ടി ഹോള്‍ഡിംഗ് കമ്പനിയുടെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത് .ഡബ്ലിന്‍ ബിഷപ്പിന്റെ പ്രത്യേക കത്ത് വാങ്ങിയിട്ടാണ് ഭൂമി വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് .
ഫാ ബൈജു ഡേവിസ് കണ്ണംപ്പിള്ളി , ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടില്‍ ,ഫാ സെബാന്‍ സെബാസ്‌ററ്യന്‍ ജോര്‍ജ് , നാട്ടിലേക്ക് തിരിച്ചുപോയ ഫാ റോയി ജോര്‍ജ് എന്നിവരാണ് വൈദികരില്‍ നിന്നുള്ള ഡയറക്ടര്‍മാര്‍ മറ്റ് 4 ഡയറക്റ്റര്‍മാര്‍ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ പാരിഷിനു കീഴില്‍ ഉള്ളവരാണ് . ബിനു ആന്റണിയാണ് കമ്പനിയുടെ സെക്രട്ടറി . ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ കമ്മ്യൂണിറ്റിയില്‍ ഉള്ള ബെന്നിച്ചന്‍ ജോണ്‍ , പിഞ്ചു ജേക്കബ് , ലിജോ ജോണ്‍ ജോര്‍ജ് ,ബിനു ആന്റണി എന്നിവരാണ് മറ്റു ഡയറക്ടര്‍മാര്‍ .
ഒരു മത ചാരിറ്റബിള്‍ ട്രസ്റ്റിന് ഒരു കമ്പനി ലിമിറ്റഡ് ബൈ ഗ്യാരണ്ടി (CLG) യുമായി നിയമപരമായി ലയിക്കാന്‍ സങ്കീര്‍ണ്ണവും നിയമപരവും ഭരണപരവുമായ നടപടികള്‍ ആവശ്യമാണ് . ലയനത്തിന് ട്രസ്റ്റിന്റെ ഗവേണിംഗ് ഡോക്യുമെന്റ് നിയമപരമായി അനുമതി നല്‍കണം. ട്രസ്റ്റില്‍ നിന്ന് (CLG)യിലേക്ക് ആസ്തികള്‍ കൈമാറുന്നതും തുടര്‍ന്ന് ട്രസ്റ്റ് പിരിച്ചുവിടുന്നതും വേണ്ട നിയമ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. ലയനത്തെക്കുറിച്ച് ചാരിറ്റീസ് റെഗുലേറ്ററെയും അറിയിക്കണം.ഇവയൊന്നും നടപ്പില്‍ വരുത്താതെ ഫാ സെബാന്‍ സെബാസ്റ്റ്യനും ഫാ ബൈജു കണ്ണംപിള്ളിയും അധികാരികളെ കബളിപ്പിച്ച് -തെറ്റായ സത്യവാങ്മൂലം നല്‍കി കമ്പനി രജിസ്റ്റര്‍ ചെയ്യുകയും അതില്‍ മറ്റു ട്രസ്റ്റുകളെ ലയിപ്പിക്കുകയും ചെയ്തത് ഗുരുതരമെന്നും നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു.
ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ പാരിഷില്‍ ഉള്ളവരുടെ സ്വന്തം ഭൂമി എന്ന് പറഞ്ഞാണ് ഫാ ബൈജു ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍കമ്മ്യൂണിറ്റിയില്‍ ജനത്തോട് പണം പിരിച്ചത് . ഭൂമി വാങ്ങിയത് ഓള്‍ അയര്‍ലണ്ട് കേന്ദ്രമായ കമ്പനിക്ക് കീഴിലും. പണം വാങ്ങിയ വിശ്വാസികളെ ചതിച്ചു എന്നാണ് വിശ്വാസികളും സീറോ മലബാര്‍ കമ്മ്യൂണിറ്റി ( SMC ) അയര്‍ലണ്ടും ആരോപിക്കുന്നത് .നിലവിലുള്ള ട്രസ്റ്റുകള്‍ ഈ സിഎല്‍ജി കമ്പനി ഏറ്റെടുത്തിട്ടുണ്ടെകില്‍
ഡബ്ലിന്‍ റീജിയണിലോ മറ്റു മൂന്ന് റീജിയണിലോ ചര്‍ച്ച ചെയ്യാതെ അവിടെ ഉള്ള കമ്മറ്റിക്കാരെയും വൈദികരെയും അറിയിക്കാതെ ഈ റീജിയനുകള്‍ക്ക് അധികാരമുള്ള നാല് ട്രസ്റ്റുകള്‍ ”ഐറിഷ് സിറോ മലബാര്‍ കാത്തലിക് പ്രോപ്പര്‍ട്ടി ഹോള്‍ഡിംഗ് കമ്പനിക്ക് കീഴിലാക്കി എന്നത് ഭയാനകമാണ് ! ചാരിറ്റി ട്രസ്റ്റ് എങ്ങനെ ഒരു ഇഘഏ കമ്പനിക്ക് കീഴില്‍ ആക്കി എന്ന നിയമപരമായ ചോദ്യവും ഉയരുന്നുണ്ട് .വൈദികര്‍ എഴുതി ഒപ്പിട്ടു കൊടുത്തത് കളവായിട്ടാണോ അതോ അവരെ കബളിപ്പിച്ചതാണോ എന്നും സംശയം ഉണ്ട് .
എന്നാല്‍ ഡബ്ലിന്‍ റീജിയണില്‍ ഭൂമി വാങ്ങല്‍ അട്ടിമറിക്കാന്‍ മുന്നില്‍ നിന്ന ഫാ ബൈജു ബ്ലാഞ്ചാര്‍ഡ്സ്ടൗണില്‍ മുന്നില്‍ നിന്ന് നയിച്ച് വിശ്വാസികളില്‍ നിന്നും പിരിവെടുത്താണ് ഭൂമി വാങ്ങിയത്.അവരോട് പറഞ്ഞത് ഫാ ബൈജു ചാപ്ലിന്‍ ആയിരിക്കുന്ന ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ പാരിഷിനുവേണ്ടിയാണ് ഭൂമി വാങ്ങുന്നത് എന്നാണ് .നാല് റീജിയനില്‍ ഡബ്ലിന്‍ റീജിയനില്‍ മാത്രമുള്ള വൈദികരെ മാത്രമായി ഡയറക്ടര്‍മാര്‍ ആക്കിയതില്‍ മറ്റുള്ളവര്‍ക്ക് അമര്‍ഷം ഉണ്ട് എന്നാണ് വിവരം . ഗാല്‍വേ റീജിയന്‍ പൊതുയോഗം കൂടി എതിര്‍പ്പ് രേഖപ്പെടുത്തി .അവരുടെ തീരുമാനത്തിന്റെ മിനിറ്‌സുകള്‍ സോഷ്യല്‍ മീഡിയായില്‍ കറങ്ങി നടക്കുന്നുണ്ട് .
നേരത്തെ ഡബ്ലിന്‍ റീജണല്‍ കമ്മറ്റി ഭൂമി വാങ്ങാന്‍ ശ്രമിച്ചിരുന്നു .കമ്മറ്റിയില്‍ പങ്കെടുത്ത അമ്പതില്‍ അധികം കമ്മറ്റിക്കാര്‍ ഭൂമി വാങ്ങുന്നതിനെ അനുകൂലിച്ചപ്പോള്‍ ഏറ്റവും അധികം എതിര്‍ത്തത് ഫാ ബൈജു കണ്ണംപിള്ളിയും ഫാ സെബാന്‍ സെബാസ്‌റ്യന്‍ ജോര്‍ജും ആയിരുന്നു .അപ്പസ്‌തോലിക്ക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പിതാവും മുന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ ക്‌ളമന്റും ഡബ്ലിന്‍ റീജിയണല്‍ കമ്മറ്റി മെംമ്പര്‍മാരും പങ്കെടുത്ത യോഗം ഭൂമി വാങ്ങാന്‍ അനുമതി നല്‍കിയിരുന്നു .
എന്നാല്‍ അവരുടെ അനുമതിയെ പോലും വെല്ലുവിളിച്ചുകൊണ്ട് ഈ തീരുമാനത്തെ അട്ടിമറിക്കുകയായിരുന്നു ഫാ സെബാനും വിമത വൈദികന്‍ ഫാ ബൈജു കണ്ണമ്പിള്ളിയും.ഡബ്ലിനിലെ 15 ല്‍ അധികം പാരിഷ് കമ്മ്യൂണിറ്റി കമ്മറ്റികളില്‍ അവതരിപ്പിച്ച് പിരിവെടുത്ത് ഭൂമി വാങ്ങാനുള്ള നീക്കം ഈ വൈദികരുടെ നെഗറ്റീവ് പ്രചാരണത്തില്‍ തകര്‍ക്കപ്പെട്ടു ! പിന്നീടാണ് ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ പാരിഷ് കമ്മ്യൂണിറ്റി അവര്‍ക്കായി ഈ ഭൂമി വാങ്ങുന്നതിനായി പൊതുയോഗം കൂടി തീരുമാനിക്കുന്നത് .ആ തീരുമാനം ആ പാരിഷ് കമ്മ്യൂണിറ്റിക്ക് വേണ്ടി ആയിരുന്നു.എന്നാല്‍ വാങ്ങിയപ്പോള്‍ ഐറിഷ് സിറോ മലബാര്‍ കാത്തലിക് പ്രോപ്പര്‍ട്ടി ഹോള്‍ഡിംഗ് കമ്പനിയുടെ പേരിലാക്കിയത് പുതിയാതായി ഡയറക്ടര്‍മാര്‍ ആയ ഫാ സെബാനും ഫാ ബൈജുവും ആണ് .ഫാ ജോസഫ് ഒളിയക്കാട്ടിലിനെ തെറ്റിദ്ധരിപ്പിച്ചാണ് പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യപ്പെട്ടത് എന്നും പറയപ്പെടുന്നു .
അയര്‍ലണ്ടില്‍ സീറോ മലബാര്‍ സഭ വിശ്വാസികള്‍ വളരുന്നതിലും രൂപത വരുന്നതിലും ഏറ്റവും അധികം അസ്വസ്ഥരായത് വിമത കൂട്ടായ്മയായ സീറോ മലബാര്‍ കമ്മ്യൂണിറ്റി അയര്‍ലണ്ട് (SMC )ആയിരുന്നു .സഭയുടെ പിരിവുകളും വിശ്വാസികളില്‍ നിന്നും അമിതമായി പിരിവ് എടുക്കുന്നതും അവ വകതിരിച്ച് വിടുന്നതും സുധാര്യമല്ലെന്നും അവര്‍ ആരോപിക്കുന്നു .
ഇന്ത്യക്ക് എതിരായി രാജ്യദ്രോഹമായ നീക്കവുമായി മണിപ്പുര്‍ പിരിവ് നടത്തി. ചാരിറ്റിക്ക് വേണ്ടി പിരിക്കുന്നത് വക തിരിച്ചുവിടുന്നു എന്നും അവര്‍ ആരോപിക്കുന്നു.സഭയുടെ കണക്കുകളില്‍ തട്ടിപ്പ് ഉണ്ടെന്നും ഇവര്‍ നിരന്തരമായി ആരോപണം ഉന്നയിച്ചു. എന്നാല്‍ സഭ ഭൂമി വാങ്ങുന്നതിനെതിരെ SMC ക്ക് ഒപ്പം രക്ഷകരെ പോലെ എതിര്‍ത്തത് സഭ വളര്‍ച്ചക്ക് വേണ്ടി മുന്നില്‍ നിന്ന് നയിക്കേണ്ട വൈദികര്‍ ആയിരുന്നു .കൂട്ടാളികള്‍ ഒറ്റുകാര്‍ ആയപ്പോള്‍ ഭൂമി വാങ്ങല്‍ അട്ടിമറിക്കപ്പെട്ടു.ഭൂമി വാങ്ങല്‍ മറ്റൊരു ക്രിമിനല്‍ കേസുകളിലേക്കോ കോടതികളിലേക്കോ വലിച്ചിഴക്കപ്പെടുമോ എന്ന ആകുലതയിലാണ് വിശ്വാസികള്‍ . ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ വിശ്വാസികളെ പറഞ്ഞു കബളിപ്പിച്ചു എന്നാണ് പണം കൊടുത്ത ചിലരുടെ പ്രതിഷേധം .
-തുടരും

















