അയർലണ്ടിലും നിയന്ത്രണം !ഏപ്രിൽ 12വരെ പുറത്തിറങ്ങരുത് !!

ഡബ്ലിൻ :മാർച്ച് 27 അർദ്ധ രാത്രിമുതൽ അയർലന്റിലും കൊറോണയെ നേരിടാൻ കനത്ത നിയന്ത്രണം വന്നു. ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുന്ന അവശ്യ ജോലിക്കാർ ഒഴികെ അയർലണ്ടിലെ എല്ലാ ജനങ്ങളോടും രണ്ടാഴ്ച വീട്ടിൽ തന്നെ നിൽക്കണമെന്ന് സർക്കാർ കർശന നിർദേശം ഇറക്കി . ഭക്ഷണത്തിനോ വീട്ടുസാധനങ്ങൾക്കോ ​​ഷോപ്പിംഗ് നടത്താൻ പുറത്ത് പോകാം . ഭക്ഷണം വാങ്ങാൻ പുറത്ത് പോകാം .മരുന്ന് വാങ്ങാൻ പുറത്തിറങ്ങാം ..വ്യക്തിപരമായോ കുടുംബത്തിലെ കുട്ടികളുമായോ വ്യായാമം ചെയ്യുന്നതിന് പുറത്തിറങ്ങാം ,എന്നാൽ സോഷ്യൽ ഡിസ്റ്റൻസ് പാലിക്കണം ,വീടിന്റെ രണ്ടുകിലോമീറ്റർ ചുറ്റളവിൽ മാത്രം.. വ്യായാമത്തിനായി വീട് വിട്ടിറങ്ങുന്ന ആളുകൾ 2 കിലോമീറ്റർ ചുറ്റളവിൽ നിർബന്ധമായും പരിമിതപ്പെടുത്തണം .മാർച്ച് 27 മുതൽ ഏപ്രിൽ 12 ഈസ്റ്റർ ഞായർ വരെ ആരും വീടിനു പുറത്തിറങ്ങരുത് .എല്ലാ സാമൂഹിക കുടുംബ സന്ദർശനങ്ങളും നിരോധിച്ചു !

70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും കോവിഡ് -19 ബാധിതരായ പ്രത്യേക വിഭാഗക്കാർക്കും ഷീൽഡിംഗ് അല്ലെങ്കിൽ കൊക്കൂണിംഗ് അവതരിപ്പിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശുപത്രികൾ, റെസിഡൻഷ്യൽ ഹെൽത്ത് കെയർ , അല്ലെങ്കിൽ റെസിഡൻഷ്യൽ , ജയിലുകൾ എന്നിവയിലേക്കുള്ള എല്ലാ സന്ദർശനങ്ങളും നിരോധിച്ചു ,എന്നാൽ അത്യാവശ്യമായ അനുകമ്പാപരമായ കാരണങ്ങളാൽ ഇത്തരം സ്ഥലങ്ങളിലേക്കുള്ള വിസിറ്റ് പരിഗണിക്കും.

എല്ലാ പൊതുഗതാഗതവും യാത്രയും അവശ്യ തൊഴിലാളികൾക്കും അവശ്യ സേവനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തും.

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ പടർന്നു കയറുമ്പോഴും അലസമനോഭാവത്തോടെ ആണ് ഐറീഷ് സർക്കാർ നടപടികൾ ഇതുവരെ .വെറും 48 ലക്ഷത്തോളം മാത്രം ജനതയുള്ളതും രണ്ട് ഇന്റർ നാഷണൽ എയർപോർട്ടും മാത്രമുള്ളതും ,വെള്ളത്താൽ ചുറ്റപെറ്റുകിടക്കുന്ന ദീപ് ആയതിനാലും വളരെ എളുപ്പത്തിൽ നിയന്ത്രിക്കാവുന്ന കൊറോണ ആണ് അയർലണ്ടിനെ വിഴുങ്ങാൻ പോകുന്നത് .139 കോടി ജനതയുള്ള ഇന്ത്യയും ,മൂന്നരക്കോടി ജനമുള്ള കേരളവും ചെയ്യുന്നതിനെ നൂറിൽ ഒരംശം പോലും ഐറീഷ് സർക്കാർ ചെയ്തില്ല എന്ന് ഉറപ്പിച്ച് പറയാം .ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ് ഈ രോഗത്തെ വെറും ലാഘവത്തോടെ കാണാനേ കഴിഞ്ഞിരുന്നുള്ള .മലയാളികൾ അടക്കം ഒരുപാട് പേര് കൊറോണ ബാധിതരായിട്ടുണ്ട് .

Top