ജോണി ജോസഫിന്റെ ഫ്യൂണറൽ മാസ് ഞായറാഴ്ച്ച , ശനിയാഴ്ച്ച വീട്ടിൽ പൊതുദർശനം !സംസ്‌കാരം കേരളത്തിൽ !ജോണിച്ചേട്ടന് വേദനയോടെ വിട ചൊല്ലാൻ മലയാളി സമൂഹം.

ഡബ്ലിൻ : കഴിഞ്ഞ ദിവസം ഡബ്ലിനിൽ നിര്യാതനായ ജോണി ജോസഫ് കിഴക്കേക്കര (61 )ക്ക് അന്ത്യോപചാരം അർപ്പിക്കാനൊരുങ്ങി അയർലണ്ട് മലയാളി സമൂഹം .നാളെ ശനിയാഴ്ച്ച ( 05/07/2025 ) വൈകിട്ട് 5 മണിമുതൽ രാത്രി 10 മണിവരെ ബ്ലാഞ്ചസ്ടൗണ്‍ ഹോളിസ്ടൗണിൽ ഉള്ള വീട്ടിൽ പൊതുദർശനം ഒരുക്കിയിരിക്കുന്നു . ( Eircode  D15TFC1 ). ഞായറാഴ്ച രാവിലെ ( 06/07/2025 ) രാവിലെ 9.15 ന് ജോണി ജോസഫിന്റെ അയർലന്റിലെ സീറോ മലബാർ ഇടവക പള്ളിയായ ”Church of the Sacred Heart of Jesus -Dublin 15 ൽ Public Funeral Mass ക്രമീകരിച്ചിട്ടുണ്ട് .

കണ്ണൂര്‍ തളിപ്പറമ്പ് പടപ്പേങ്ങാട് ബാലേശുഗിരി സ്വദേശിയായ ജോണി ജോസഫ് ബ്ലാഞ്ചസ്ടൗണ്‍ ഹോളിസ്ടൗണിലായിരുന്നു താമസിച്ചിരുന്നത്.സിആർപിഎഫ് വോളിബോൾ ടീം മുൻ താരമായിരുന്നു.ഇന്നലെ രാവിലെ പതിവ് നടത്തത്തിനായിയിറങ്ങിയ ജോണി വഴിയില്‍ തളര്‍ന്നുവീഴുകയായിരുന്നു.അടിയന്തര ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയര്‍ലണ്ടിലെ ആദ്യകാല മലയാളികുടിയേറ്റക്കാരില്‍ ഒരാളും കേരളാ വോളിബോള്‍ ക്ലബ്ബിന്റെ സ്ഥാപകസാരഥികളില്‍ ഒരാളുമായിരുന്ന ജോണി ജോസഫ് കിഴക്കേക്കരക്ക് അയർലണ്ടിൽ വലിയ സൗഹൃദ വലയം തന്നെ ഉണ്ടായിരുന്നു.പൊതുരംഗത്തും ഇടവക പള്ളിയിലും സജീവ സാന്നധ്യമായിരുന്നു ജോണി ജോസഫിന്റെ നിര്യാണം ഐറീഷ് മലയാളി സമൂഹം ഞെട്ടലോടെ ആണ് ശ്രവിച്ചത് .

നല്ലൊരു ബാഡ്മിന്റൺ താരം കൂടിയായിരുന്ന ജോണി ജോസഫ് ചിട്ടയായ വ്യായാമ പ്രവര്‍ത്തനങ്ങള്‍ നടത്തി ജീവിത ശൈലീ രോഗങ്ങൾ വരാതെ ശ്രദ്ധിച്ചിരുന്നു . 2007 ൽ അയർലണ്ടിലേക്ക് കുടിയേറിയ ജോണി ജോസഫിന് ഡബ്ലിനിലും പരിസര പ്രദേശങ്ങളിലും അയര്‍ലണ്ടിലെങ്ങും വലിയ സുഹൃദ് ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്നു .ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളായ ജോണി ജോസഫിന്റെ നിര്യാണവാര്‍ത്ത അയര്‍ലണ്ടിലെ മലയാളികളികൾക്ക് ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല.

കുടുംബസമേതം അയർലൻഡിൽ സ്ഥിരതാമസമായിരുന്നു. ഭാര്യ: ഷാൻ്റി ആലക്കോട് അള്ളുംപുറത്ത് കുടുംബാംഗം. മക്കൾ: ജോഷ്ബിൻ, ജോബൽ.പ്രഭാതസവാരിക്കിടയിൽ കുഴഞ്ഞുവീണായിരുന്നു മരണം. സംസ്കാരം പിന്നീട് കേരളത്തിൽ ബാലേശുഗിരിരിയിലോ ആലക്കോട് പള്ളിയിലോ നടത്തും.

https://maps.app.goo.gl/Dab7wchxXCjQ1WQA7

 

Top