ജോൺസൺ പുഞ്ചക്കോണം
ന്യൂയോർക്ക്: അമേരിക്കയിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് കഴിവ് തെളിയിച്ചുകൊണ്ട് മലയാളിയായ ജോബിൻ പണിക്കർ 2016ലെ ഇമ്മി അവാർഡിന് അർഹനായി. ഡബ്ല്യൂ.എഫ്.എ.എഎ.ബി.സി ചാനലിൽ ന്യൂസ് ആഗറും, റിപ്പോർട്ടറുമാണ് ജോബിൻ. പ്രൈം ടൈം ടെലിവിഷൻ അക്കാദമി, നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ, ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ടെലിവിഷൻ മേഖലയിൽ പ്രഗത്ഭരായ വ്യക്തികൾക്ക് നൽകുന്ന അംഗീകാരമാണ് ഇമ്മി അവാർഡ്.
കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ഫാ.യോഹന്നാൻ പണിക്കരുടെയും,ലില്ലി പണിക്കരുടെയും, മകനാണ് ജോബിൻ. ഇപ്പോൾ ഡാലസിൽ സ്ഥിരതാമസക്കാരനായ ജോബിന്റെ സഹധർമ്മിണി ജെനി. ജോനാ, സോളമൻ എന്നിവർ മക്കളാണ്
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


