കണ്ണൂരുകാർ ഡബ്ലിനിലേക്ക് ഒഴുകിയെത്തി !ഫ്രെണ്ട്സ് ഓഫ് കണ്ണൂർ ”കുടുംബ സംഗമം”ഫാ രാജേഷ് മേച്ചിറാകത്ത് ഉദ്ഘാടനം ചെയ്തു.

ഡബ്ലിൻ : ഫ്രെണ്ട്സ് ഓഫ് കണ്ണൂർ അയർലൻഡ് കുടുംബ സംഗമം വർണ്ണാഭമായി .കണ്ണൂർ കുടുംബ സംഗമം നവംബർ 12 ന് ശനിയാഴ്ച്ച വാക്കിൻസ്‌ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു . ജോയി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ കുടുംബ സംഗമത്തിന്റെ സമാപന സമ്മേളനം ഡബ്ലിൻ അതിരൂപതയിലെ ബാലിമൂൺ സെന്റ്. പാപ്പിൻസ് പള്ളി അസി.വികാരിയും,സൈക്കോളജിയിൽ ഗവേഷണ വിദ്യാർത്ഥിയും, കണ്ണൂർ ജില്ലക്കാരനും കൂടിയായ ഫാ .രാജേഷ് മേച്ചിറാകാത്ത് ഉൽഘാടനം ചെയ്തു .

അഡ്വ.സിബി സെബാസ്റ്റ്യൻ ആശംസ പ്രസംഗം നടത്തി.സംഗമത്തിന്റെ സംഘാടകരായ ബിനുജിത്ത് സെബാസ്റ്റ്യൻ ,പിന്റോ റോയി , ഷീൻ തോമസ് എന്നിവർ തിരി കൊളുത്തി ഉൽഘാടന ചടങ്ങിന് നേതൃത്വം വഹിച്ചു. ഇരിക്കൂർ എംഎൽഎ അഡ്വ.സജീവ് ജോസഫ് ,പേരാവൂർ എം എൽ എ അഡ്വ.സണ്ണി ജോസഫ് , കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ എന്നിവർ കുടുംബ സംഗമത്തിന് ഓൺലൈനായി ആശംസകൾ നേർന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്റോ റോയി

പിന്റോ റോയി സമ്മേളനത്തിന് നന്ദി പറഞ്ഞു. റവ.ഫാ. രാജേഷ് മേച്ചിറാകത്ത് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് Spice Bazar Tallaght, Spice Bazar Swords ,Daily delight, RR Recruitment ,എന്നിവരാണ് .

അഡ്വ.സിബി സെബാസ്റ്റ്യൻ

കോവിഡ് മഹാമാരി മൂലം മൂന്നു വർഷമായി നടക്കാതിരുന്ന കണ്ണൂർ കൂട്ടായ്മയുടെ ഈ വർഷത്തെ കൂടി ചേരലും കുടുംബ സംഗമവും വലിയ ജനപങ്കാളിത്വത്തിൽ ശ്രദ്ധേയയാമായി .

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും അയർലണ്ടിൽ എത്തിയവർ പരസ്പരം കാണുന്നതിനും സൗകൃതം പുതുക്കുന്നതിനും വലിയ ആവേശമാണ് കാട്ടിയത് .

ഫാ.രാജേഷ് മേച്ചിറാകത്ത്

അക്ഷരാർത്ഥത്തിൽ അയർലണ്ടിൽ പല കൗണ്ടികളിലേക്ക് കുടിയേറിയ കണ്ണൂർ ജില്ലയിലെ പ്രവാസികൾ ഡബ്ലിനിലേക്ക് ഒഴുകി എത്തുകയായിരുന്നു .മൂഷിക രാജവംശത്തിന്‍റെ പിന്മുറക്കാരായ കോലത്തിരി രാജവംശത്തിന്റെയും കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറയ്ക്കല്‍ സ്വരൂപത്തിന്റെയും കോട്ടയം രാജവംശത്തിന്റെയും ഭരണത്തിന്‍കീഴിലായിരുന്ന കണ്ണൂര്‍ ജില്ലയിലുള്ളവർ അയർലണ്ടിൽ ഒത്തുകൂടിയപ്പോൾ അതൊരു ചരിത്ര സംഭവം കൂടി ആവുകയായിരുന്നു .

തറികളുടെയും തിറകളുടെയും നാട്, നാടന്‍ കലകളിലേയും , തെയ്യത്തിന്റെയും പ്രധാന കേന്ദ്രമായ കണ്ണൂര്‍ ജില്ലയിൽ നിന്നും എത്തിയവർ വിവിധ കലാപരിപാടികൾ ഒരുക്കി കുടുംബസംഗമം ആവേശകരമായ മെമ്മറബിൾ ചടങ്ങാക്കി മാറ്റുകയായിരുന്നു .കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക മത്സരങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടി .

അമ്മമാരുടേയും ,പിതാക്കന്മാരുടെയും കുട്ടികളുടെയും കസേരകളി കുടുംബ സംഗമത്തെ ആവേശത്തിലാക്കി. കപ്പിൾസ് ബലൂൺ പൊട്ടിക്കൽ ആവേശത്തോടൊപ്പം ചിരിയുടെ മാലപ്പടക്കവും സൃഷ്ടിച്ചു.

ജോയ് തോമസ്

വലിയ രാഷ്ട്രീയ പ്രബുദ്ധതയും രാഷ്ട്രീയത്തിൽ വലിയ ആവേശവും കാണിക്കുന്ന കണ്ണൂർ ജില്ലയിൽ നിന്നെത്തിയവർ രാഷ്ട്രീയ കലാശക്കൊട്ടുപോലെ നടന്ന സമാപന ചടങ്ങായ ഡാൻസും പാട്ടും ഓഡിറ്റോറിയത്തെ പ്രകമ്പനം കൊള്ളിച്ചു .

ഫ്രെണ്ട്സ് ഓഫ് കണ്ണൂർ -അയർലൻഡ് ഭാവി പരിപാടികൾ ചർച്ചയായി .രാജ്യത്തെ എല്ലാ കണ്ണൂരുകാരെയും ഈ നെറ്റ്‌വർക്കിന്റെ കുടക്കീഴിൽ എത്തിക്കാനും കൂടുതൽ പരിപാടികൾ സംഘഷപ്പിക്കുന്നതും ചർച്ചയായി.

ബിനുജിത്ത് സെബാസ്റ്റ്യൻ

ജില്ലയിലെയും ജനിച്ച നാടിന്റെയും സംസ്കാരവും നന്മയും സഹവർത്തിത്വവും ഊട്ടി ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനും ചർച്ചയായി .

നാടിന്റെ നിഷ്‌കളങ്കതകളിലേയ്ക്കും,നന്മകളിലേയ്ക്കും, തിരിച്ചറിവുകളിലേക്കും സംസ്കാരത്തിലേക്കും എത്തിനോക്കാനും അവയെ പരിപോഷിപ്പിക്കാനുമുള്ള അവസരങ്ങൽ കുടുംബ കൂട്ടായ്മയിലൂടെ ഉണ്ടാനല്ല നടപടികളും ചർച്ചയായി.

മത്സരകാഴ്ച്ചകൾ

പുതിയ വർഷത്തേക്ക് പരിപാടികൾ കോ ഓർഡിനേറ്റ് ചെയ്യാൻ ഭാരവാഹികളായി ഷിജോ പുളിക്കൻ ,സുഹാസ് , അമൽ ,നീന ,സ്നേഹ അഡ്വ .സിബി സെബാസ്റ്റ്യൻ എന്നിവരെ ചുമതലപ്പെടുത്തി.

Top