ലണ്ടന്‍: നാലാമത്തെ പ്രവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ മലയാളി യുവതി മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയായ ചിഞ്ചു മമ്പള്ളില്‍ തോമസ് (34) ആണ് മരിച്ചത്. ഭര്‍ത്താവ് പാലക്കാട് കാരകുറുശ്ശി സ്വദേശിയായ എമില്‍ ജോസ്
ആശുപത്രിയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം അസ്വസ്ഥത അനുഭവപ്പെട്ട മലയാളി യുവതി യുകെയിലെ ബോസ്റ്റണില്‍ മരിച്ചു. നാല് ചെറിയ മക്കളെയും ഭര്‍ത്താവിനെയും മാതാപിതാക്കളെയും ദുഃഖത്തിലാഴ്ത്തിയാണ് ചിഞ്ചുവിന്റെ അപ്രതീക്ഷിത വേര്‍പാട്. നാലു വര്‍ഷം മുന്‍പാണ് ചിഞ്ചു നഴ്സായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് ലിങ്കണ്‍ഷെയറിലെ ബോസ്റ്റണ്‍ പില്‍ഗ്രിം എന്‍എച്ച്എസ് ആശുപത്രിയില്‍ ജോലിക്കായി യുകെയിലെത്തിയത്. ഏതാനും മാസങ്ങള്‍ക്കുശേഷം ഭര്‍ത്താവ് എമിലും അന്നുണ്ടായിരുന്ന രണ്ട് മക്കളും യുകെയിലെത്തി.
മൂന്നാമത്തെ കുഞ്ഞ് യുകെയില്‍വച്ചാണ് ജനിച്ചത്. ജീവിതം പതിയെ കരുപ്പിടിപ്പിച്ച കുടുംബം ഒരു വര്‍ഷം മുന്‍പാണ് ബോസ്റ്റണില്‍ സ്വന്തമായി വീട് വാങ്ങി താമസം ആരംഭിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചുവെന്ന് കരുതിയിരുന്ന ഈ കുടുംബത്തെയാണ് അപ്രതീക്ഷിത ദുരന്തം കണ്ണീരിലാഴ്ത്തിയത്.
നാലാമത്തെ കുഞ്ഞിന്റെ ജനനത്തിനായി ജൂലൈ 6-ന് (തിങ്കളാഴ്ച) ചിഞ്ചുവിനെ ബോസ്റ്റണ്‍ പില്‍ഗ്രിം എന്‍എച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലൈ 7-ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 1.30-ഓടെ സാധാരണ പ്രസവത്തിലൂടെ ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന വിലയിരുത്തിയതിനെ തുടര്‍ന്ന് ജൂലൈ 8-ന് (ബുധനാഴ്ച) വൈകിട്ട് 6.30-ഓടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി.
എന്നാല്‍ വീട്ടിലെത്തി അധികസമയം കഴിയുംമുമ്പേ ചിഞ്ചുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. ഉടന്‍ തന്നെ വീണ്ടും ബോസ്റ്റണ്‍ പില്‍ഗ്രിം എന്‍എച്ച്എസ് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില ഗുരുതരമായി. വ്യാഴാഴ്ച പുലര്‍ച്ചെ 12.20-നാണ് മരണം സംഭവിച്ചത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനും തുടര്‍ മെഡിക്കല്‍ നടപടികള്‍ക്കും കാത്തിരിക്കുകയാണ് കുടുംബം.


