കുടുംബങ്ങളുടെ അവധിയാഘോഷമായി, നവയുഗം വിനോദവിജ്ഞാന യാത്ര സംഘടിപ്പിച്ചു.

ദമ്മാം: ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നവയുഗം കുടുംബവേദിയും, വനിതാവേദിയും സംയുക്തമായി വിനോദവിജ്ഞാന യാത്ര സംഘടിപ്പിച്ചു. ജുബൈലിലെ അൽ ബുഐനൈൻ ഫാം ആൻഡ് റിസോർട്ടിലേക്കാണ് വിനോദവിജ്ഞാന യാത്ര സംഘടിപ്പിച്ചത്.

ഇരുപത്തിയാറ് കുടുംബങ്ങൾ ഉൾപ്പെടെ തെരെഞ്ഞെടുക്കപ്പെട്ട അറുപതുപേർ യാത്രയിൽ പങ്കാളികളായി. പച്ചക്കറികൾ വിളഞ്ഞു നിൽക്കുന്ന കൃഷിയിടങ്ങളും, ആധുനികരീതിയിൽ കൃഷി നടത്തുന്ന ഗ്രീൻ ഹൗസുകളും, ചെടിത്തൈകൾ ഉൽപ്പാദിപ്പിയ്ക്കുന്ന നഴ്‌സറികളും, പശു, കുതിര, ഒട്ടകം എന്നിവയെ വളർത്തുന്ന ഫാമുകളും, ഉൾപ്പെടുന്ന ഫാമിലെ മനോഹരമായ ദൃശ്യങ്ങൾ, ഇന്ത്യയുടെ സ്മരണകൾ ഉണർത്തും.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കുട്ടികൾക്കായി കളിസ്ഥലങ്ങളും, സ്വിമ്മിങ് പൂളും, കുതിരസവാരി അടക്കമുള്ള വിനോദങ്ങളും ഇവിടെയുണ്ട്. പച്ചക്കറികൾ നേരിട്ട് പറിച്ചെടുത്തു, വില്പനകേന്ദ്രത്തിൽ കൊണ്ടുപോയി തൂക്കി നോക്കി, വില നൽകി വാങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഒരുമിച്ചുള്ള വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും, വിനോദപരിപാടികളുമായി, കുടുംബങ്ങളും കുട്ടികളും ഫാമിലെ ദിവസം ആഘോഷപൂർണ്ണമാക്കി.

നവയുഗം വനിതാവേദി സെക്രട്ടറി മിനി ഷാജി, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു, നവയുഗം കേന്ദ്രനേതാക്കളായ ബെൻസി മോഹൻ, ഷാജി മതിലകം, സാജൻ കണിയാപുരം, ഷിബുകുമാർ, ശ്രീകുമാർ വെള്ളല്ലൂർ, മഞ്ജു അശോക്, ലാലു ശക്തികുളങ്ങര, കൃഷ്ണൻ, ഷഫീക്ക്, ആരതി എം.ജി എന്നിവർ നേതൃത്വം നൽകി.

Top