മടങ്ങിയെത്താനായി നോർക്കയിൽ ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്ന്.കാത്തിരിക്കുന്ന പ്രവാസികൾ 4 ലക്ഷം,സംസ്ഥാനങ്ങളിൽ 1.36 ലക്ഷം

കൊച്ചി: വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വരാനായി ഇതുവരെ 5.34 ലക്ഷം പ്രവാസികൾ നോർക്കയിൽ രജിസ്റ്റർ ചെയ്തു. ഇവരുടെ വിശദാംശങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും എംബസികൾക്കും അയച്ചുകൊടുക്കും. നേരത്തേ പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് മുൻഗണന നൽകാൻ അഭ്യർത്ഥിക്കുമെന്നും നോർക്ക അറിയിച്ചു.

കേരളത്തിലേക്ക് മടങ്ങിവരുന്നതിന് വിദേശരാജ്യങ്ങളിൽ നിന്ന് 3.98 ലക്ഷം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 1.36 ലക്ഷം പേരും നോർക്കയിൽ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ വിദേശ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎഇയിൽ നിന്നാണ്. ഇവിടെനിന്ന് 1,75,423 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്ന് 54305 പേരും ബ്രിട്ടനിൽ നിന്ന് 2437 പേരും അമേരിക്കയിൽ നിന്ന് 2255 പേരും മടങ്ങി വരുന്നതിനായി രജിസ്റ്റർ ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രജിസ്റ്റർ ചെയ്തവരുടെ വിശദാംശങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികൾക്കും അയച്ചുകൊടുത്ത് നേരത്തേ പ്രഖ്യാപിച്ചിരുന്ന വിഭാഗങ്ങൾക്ക് മുൻഗണന നൽകാൻ അഭ്യർത്ഥിക്കുമെന്നും നോർക്ക അറിയിച്ചു. ഇതര സംസ്ഥാന പ്രവാസികളുടെ രജിസ്ട്രേഷനിൽ കർണാടകയിൽ നിന്നാണ് കൂടുതൽ പേരും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെനിന്ന് 44, 871 പേരാണ് മടങ്ങിവരാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Top