രാജു കുന്നക്കാടിന്റെ സഹോദരൻ ‘ റോയിസ് മാത്യു കുന്നക്കാട്ട് നിര്യാതനായി!

ഡബ്ലിൻ : അയർലണ്ട് മലയാളിയും ,എഴുത്തുകാരനും ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ് നേതാവും ആയ ശ്രീ രാജു കുന്നക്കാടിന്റെ പ്രിയപ്പെട്ട സഹോദരൻ റോയിസ് മാത്യു കുന്നക്കാട്ട് (57) നിര്യാതനായി. റോയിസ് മാത്യു കുന്നക്കാട്ട് കുറച്ച് നാളായി അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നു . ലൂക്കൻ സീറോ മലബാർ സഭ പിതൃവേദിയുടെ യൂണിറ്റ് പ്രസിഡന്റും റീജണൽ പിതൃവേദിയുടെ PRO യുമാണ് രാജു കുന്നക്കാട്ട് .

വേൾഡ് മലയാളി കൗൺസിൽ, പ്രവാസി കേരള കോൺഗ്രസ്, ലൂക്കൻ മലയാളി കമ്യൂണിറ്റി അയർലൻഡ് എന്നി പ്രമുഖ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവർത്തിക്കുന്ന ശ്രീ രാജു, ഈ വർഷം തന്നെ അദ്ദേഹത്തിന്റെ ഒരു രചനക്ക് പന്ത്രണ്ടിലധികം അവാർഡിന് അർഹനായിരുന്നു .ഡബ്ലിനിലെ സാമൂഹ്യ സാംസ്കാരിക വേദികളിലെ നിറസാന്നിധ്യവും ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളും, പ്രമുഖ സാമൂഹ്യപ്രവർത്തകനുമാണ് രാജു കുന്നക്കാട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ശ്രീമതി ഏലിയാമ്മ ജോസഫ് (ലുക്കൻ,അയർലൻഡ് ), ശ്രീ രാജു കുന്നക്കാട്ട് (അയർലൻഡ്) , ലേറ്റ് ശ്രീ ജോയ് കുന്നക്കാട്ട് , ഫാദർ ടോമിച്ചൻ കുന്നക്കാട്ട്, വത്സമ്മ കുന്നക്കാട്ട് , അനിൽ കുന്നക്കാട്ട്, സുനിൽ കുന്നക്കാട്ട് എന്നിവരാണ് മക്കൾ. സംസ്കാരം ശനിയാഴ്ച്ച ആനിക്കാട് ഫൊറോനാ പള്ളിയിൽ. റോയിസ് മാത്യു കുന്നക്കാട്ടിന്റെ നിര്യാണത്തിൽ രാജു കുന്നക്കാട്ടിന്റേയും മറ്റ് ബന്ധുക്കളുടെയും ദുഃഖത്തിൽ ഹെറാൾഡ് മീഡിയ കമ്മ്യൂണിക്കേഷൻ പങ്കുചേരുകയും പരേതന്റെ ആദ്മാവിന് നിത്യശാന്തി നേരുകയും ചെയുന്നു.

Top