ശമ്പളത്തെയും വർക്കിങ് വീക്കിനെയും ചൊല്ലി തർക്കം: അടുത്ത മാസം റയിൽ പണിമുടക്ക്

സ്വന്തം ലേഖകൻ

ഡബ്ലിൻ: ശമ്പളം അടക്കമുള്ള ആനൂകുല്യങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു ഒരു വിഭാഗം ട്രെയിൻ ഡ്രൈവർമാർ അടുത്ത മാസം പണിമുടക്കും. ലർണോർഡ് ഇറൈൻ യൂണിയന്റെ നേതൃത്വത്തിലാണ് ഡ്രൈവർമാർ അടുത്ത മാസം പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് യാത്രക്കാരുടെ ഗതാഗത മാർഗങ്ങളെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് നേരിടാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.
ശമ്പളവും ഷോർട്ടർ വർക്കിങ് വീക്ക് എന്ന പദ്ധതിയും ഉയർത്തിയ വർക്ക്‌പ്ലേസ് റിലേഷൻ കമ്മിഷനെതിരായാണ് ഇപ്പോൾ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top