വൈദിക വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തി !!മൈക്കിളിന് വികാര നിര്‍ഭരമായ യാത്രാമൊഴി നല്‍കിക്കൊണ്ട് നൈജീരിയന്‍ ക്രൈസ്തവ സമൂഹം

നൈജീരിയ: നൈജീരിയയിലെ സെമിനാരിയിൽനിന്ന് തട്ടികൊണ്ടുപോയി മൃഗീയമായി കൊല്ലപ്പെട്ട വൈദിക വിദ്യാർത്ഥി മൈക്കല്‍ നാഡിയ്ക്കു വികാര നിര്‍ഭരമായ യാത്രാമൊഴി. നൈജീരിയയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള നിരവധി ബിഷപ്പുമാരും വൈദികരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് കടൂണയിലെ ഗുഡ് ഷെപ്പേർഡ് സെമിനാരി വളപ്പില്‍ നടന്ന മൃതസംസ്കാര ശുശ്രൂഷയില്‍ കണ്ണീരോടെ പങ്കെടുത്തത്. മൂന്നാം വർഷ വൈദിക വിദ്യാർത്ഥിയായിരുന്ന മൈക്കലിന് പതിനെട്ട് വയസ്സു മാത്രമായിരിന്നു പ്രായം. സൊകോട്ടോ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് മാത്യു ഹസന്‍ മൃതസംസ്കാര ശുശ്രൂഷ മധ്യേ സന്ദേശം നല്‍കി. രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന ഭരണകൂടത്തിന്റെ വാഗ്ദാനങ്ങൾ വെറും വാക്കുകൾ മാത്രമായി മാറിക്കഴിഞ്ഞുവെന്നും അതിനു ഉദാഹരണമാണ് മൈക്കിളിന്റെ ദാരുണ മരണമെന്നും അദ്ദേഹം പറഞ്ഞു.

നൈജീരിയയിൽ പീഡിത ക്രൈസ്തവര്‍ക്ക് ഈ മരണം ഒരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുട്ടിനെ വെളിച്ചത്തിൽനിന്നും നന്മയെ തിന്മയിൽനിന്നും വേർതിരിക്കുന്ന നിമിഷമാണിത്. ഉയർന്ന സമുദ്രത്തിൽ നിൽക്കുന്ന എന്നാൽ തെറ്റായതും നിയന്ത്രണമില്ലാത്തതും ഗതി തേടുന്നതുമായ ഒരു കപ്പൽ പോലെയാണ് നമ്മുടെ രാജ്യം. കാപട്യം, തെറ്റായ ഭക്തി, ശൂന്യമായ ധാർമികത, വഞ്ചന, എന്നിവ നമ്മെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ സംഭവത്തെ പീഡനങ്ങളിൽനിന്നും അക്രമങ്ങളിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള ഒരു വിളിയായി കാണണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. ഈ മാസത്തിന്റെ ആദ്യ വാരത്തിലാണ് വൈദിക വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.

Top