ദിനകരന് കേളി യാത്രയയപ്പ് നൽകി

റിയാദ്: റിയാദ് കേളി കലാസാംസ്‌കാരിക വേദി ബദിയ യൂണിറ്റ് അംഗവും, ബദിയ ഏരിയ ജോ. സെക്രട്ടറിയുമായ ദിനകരന് ബദിയ ഏരിയ രക്ഷാധികാരി സമിതിയുടെനേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 29 വർഷമായി ബദിയയിൽ കെട്ടിട നിർമ്മാണ തൊഴിൽ നടത്തിവരുന്ന ദിനകരൻ കൊല്ലം പരവൂർ സ്വദേശിയാണ്. 15 വർഷമായി കേളി അംഗവും, ബദിയ യൂണിറ്റ്‌ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, ഏരിയ രക്ഷാധികാരി സമിതി അംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ ട്രഷറർ മുസ്തഫ അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി കൺവീനർ അലി കെ.വി., കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രൻ തെരുവത്ത്, ഏരിയ ജോ. സെക്രട്ടറി കിഷോർ ഇ നിസാം, കേന്ദ്ര ജീവകാരുണ്യ ആക്ടിങ് കൺവീനർ മധു പട്ടാമ്പി, കേന്ദ്ര സാംസ്കാരിക കമ്മിറ്റി ചെയർമാൻ പ്രദീപ് , കേന്ദ്ര സ്പോർട്സ് കമ്മിറ്റി ചെയർമാൻ സരസൻ, ഏരിയ വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. രക്ഷാധികാരി സമതിയുടെ ഉപഹാരം ചന്ദ്രൻ തെരുവത്ത് കൈമാറി. യാത്രയയപ്പിന് ദിനകരൻ നന്ദി പറഞ്ഞു.

Top