ഗാൽവേ സെഗ് മ ( SEGMA)യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം വർണാഭമായി.

ഗാൽവേ :അയർലണ്ടിലെ ഗാൽവേ കൗണ്ടിയിൽ ഉൾപ്പെടുന്ന portumna- യിലും, Killimor-ലും ഉള്ള മലയാളികളുടെ കൂട്ടായ്മയായ സെഗ് മ ( SEGMA)യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം വർണാഭമായി.

JINGLE BELLS-2022” ആഘോഷം ജനുവരി ഏഴാം തിയതി വർണ്ണശഭളമായ ആഘോഷങ്ങളോടെ ബഹു. ഫാദർ ആന്റണി പുതിയവീട്ടിലിന്റെ സ്നേഹസാന്നിദ്ധ്യത്തിൽ ആഘോഷപൂർവ്വം കൊണ്ടാടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ദേശത്തെ മലയാളികളുടെ ഒത്തൊരുമയിൽ South East Malayali Association( SEGMA) എന്ന പേരിൽ 2022 അവസാനത്തോടെ ഒരു കൂട്ടായ്മ രൂപീകരിക്കുകയുണ്ടായി.

ഈ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ക്രിസ്‌തുമസ്സിന്റേയും പുതുവത്സരത്തിന്റേയും ആഘോഷത്തിന്റെ ഭാഗമായി SEGMAയുടെ പ്രഥമ സംഗമവും നടന്നത് .

കുഞ്ഞുമക്കളും യുവതീയുവാക്കളുമടങ്ങുന്നവർ ഒരുക്കിയ സംഗീത-നൃത്ത വിരുന്ന് എല്ലാവർക്കും ആസ്വാദ്യകരമായി.

ആഘോഷത്തിനൊടുവിൽ വിഭവസ്മൃദ്ധമായ ഭക്ഷണവും ഈ കൂട്ടായ്മയുടെ ഒത്തൊരുമക്ക്‌ മാറ്റ്‌ കൂട്ടി. മലയാളമനസ്സുകളുടെ ഒത്തുചേരലും പരസ്പര സഹകരണവും കേരളമണ്ണിന്റെ ഗൃഹാതുരത്വത്തിലേക്ക്‌ ഏവരെയും ഒന്നുകൂടി ഇണക്കിച്ചേർത്തു.
Click Here

Top