ചന്ദ്രനെ ഓറഞ്ച് നിറമാക്കുന്ന സൂപ്പർമൂൺ ബുധനാഴ്ച ; പൂർണ്ണചന്ദ്രൻ ഉദിക്കുക തെക്കുകിഴക്കൻ ചക്രവാളത്തിൽ സൂര്യാസ്തമയത്തിന് ശേഷം

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ചന്ദ്രൻ ഓറഞ്ച് നിറമാകുന്ന ‘സൂപ്പർമൂൺ’ മിഡിലീസ്റ്റിലെ ആകാശത്ത് ബുധനാഴ്ച അരങ്ങേറുമെന്ന് സൗദി ഗോള ശാസ്ത്രജ്ഞർ.വളരെ അപൂർവമായി മാത്രം ആകാശത്ത് നടക്കുന്ന ഈ പ്രതിഭാസത്തെ വരവേൽക്കാനൊരുങ്ങുകയാണ് ശാസ്ത്രലോകം.

പോയ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഭീമൻ പൂർണ ചന്ദ്രനാണ് ഈ വർഷം പ്രകടമാകുക. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.14 നായിരിക്കും സൂപ്പർമൂണെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം. പകൽ സമയത്ത് ഈ പ്രതിഭാസം നടക്കുന്നതിനാൽ അറബ് ലോകത്ത് കാണാൻ കഴിയിെല്ലന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.

വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർ മൂൺ പ്രതിഭാസമെന്നും ഭൂമിയിൽനിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണ് ഓറഞ്ച് നിറം പ്രകടമാകുന്നതെന്നും ജിദ്ദയിലെ ജ്യോതി ശാസ്ത്ര സൊസൈറ്റി മേധാവി എൻജിനീയർ മാജിദ് അബൂ സാഹിർ പറഞ്ഞു.

സൂപ്പർ മൂൺ പ്രതിഭാസം ലോകത്തിലെ ചില രാജ്യങ്ങളിൽ നല്ല രീതിയിൽ പ്രകടമാകുന്ന ഒരു കാഴ്ചയാണെന്ന് ശാസ്ത്രനിരീക്ഷകർ പറയുന്നു. കിഴക്കൻ ചക്രവാളം കാണാൻ കഴിയുന്ന ഉയർന്ന പ്രദേശങ്ങളാണ് സൂപ്പർ മൂണിനെ നിരീക്ഷിക്കാൻ അനുയോജ്യം.

സൂപ്പർമൂണിനെ നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാനാകും.എന്നാൽ ടെലിസ്‌കോപ് ഉപയോഗിച്ചാൽ ചന്ദ്രനിലെ പർവതങ്ങൾ, ഗർത്തങ്ങൾ, അഗ്‌നിപർവത പ്രദേശങ്ങൾ എന്നിവയും ചിലയിടങ്ങളിൽനിന്ന് കാണാകും.

അതേസമയം ആകാശം മേഘാവൃതമാണെങ്കിൽ ഈ പ്രതിഭാസം കാണാൻ കഴിയില്ല. ഈ ആകാശക്കാഴ്ചയെ ആഘോഷമാക്കാനൊരുങ്ങുകയാണ് ലോകത്തിെന്റ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര സംഘടനകളും ശാസ്ത്ര നിരീക്ഷണ സ്ഥാപനങ്ങളും.

Top