മാതൃദിനത്തിൽ `അമ്മക്കൊരുമ്മ…

ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ  സീറോ മലബാർ യൂത്ത് മൂവ്മെൻ്റ്  (SMYM) അയർലണ്ടിലെ മാതൃദിനത്തില്‍ അമ്മമാരെ ആദരിച്ചുകൊണ്ട് `അമ്മക്കൊരുമ്മ` എന്ന പ്രോഗ്രാം ഓൺലൈനായി സംഘടിപ്പിക്കുന്നു. അയർലണ്ടിൽ മാതൃദിനമായ് ആഘോഷിക്കുന്ന മാർച്ച് 14 ഞായറാഴ്ച 7:30 തിനാണ് സീറോ മലബാർ സഭയിലെ പിതാക്കന്മരുടെ കൂട്ടായ്മയായ പിതൃവേദിയുടെ സഹകരണത്തോടെ സൂം ൽ ഈ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. അമ്മമാരെ ഓർക്കുന്ന ഈ സുന്ദരദിനത്തിൽ ജന്മം കൊണ്ടും കർമ്മം കൊണ്ടും  ജീവിതത്തിൽ അമ്മമാരായ  എല്ലാ  പ്രിയപ്പെട്ടവരേയും ഓർത്ത് നന്ദിപറയാനും, സ്നേഹിക്കാനും, പ്രത്യേകമായി  ഈ ദിനത്തിന്റെ മംഗളാശംസകളും ആദരവുകളും അർപ്പിക്കുന്നതിനുമായി ഏവരേയും ഈ പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ എസ്. എം. വൈ. എം. നേതൃത്വം അറിയിച്ചു.

Top