രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക അവാർഡ്. അവാർഡുകൾ വാരിക്കൂട്ടി പ്രവാസി എഴുത്തുകാരൻ രാജു കുന്നക്കാട്ട്

തിരുവനന്തപുരം : മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്‌കാരം അയർലണ്ട് മലയാളി യായ രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകത്തിന്റെ രചനക്കാണ് അവാർഡ്. ഈ വർഷം രാജുവിന് ലഭിക്കുന്ന ആറാമത്തെ പുരസ്കാരമാണിത്.കഴിഞ്ഞയാഴ്ച അയർലണ്ടിലെ മൈൻഡ് ഐക്കോൺ അവാർഡും ലഭിച്ചിരുന്നു.

പ്രവാസ ലോകത്തെ എഴുത്തുകാർക്കിടയിൽ അധികായകനാവുകയാണ് രാജു രാജു കുന്നക്കാട്ട് .മുൻപ് പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന ആറന്മുള സത്യവ്രതൻ സ്മാരക സാഹിത്യഅവാർഡ് രാജു കുന്നക്കാട്ടന് ലഭിച്ചിരുന്നു .അന്നും കോട്ടയം മാറ്റൊലിക്കുവേണ്ടി രചിച്ച ‘ഒലിവ് മരങ്ങൾ സാക്ഷി ‘ എന്ന നാടകമാണ് പുരസ്‌കാരത്തിന് അർഹമായത്.പ്രശസ്ത നടൻ കോട്ടയം പുരുഷനാണ് രാജുവിന് അവാർഡ് തുകയായ 25000 രൂപയും,ഫലകവും, സാക്ഷ്യപത്രവും സമ്മാനിച്ചത്.നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2024 ലെ രാജൻ പി ദേവ് പുരസ്‌കാരം സെക്രട്ടറി ഗിരിജൻ ആചാരി രാജു കുന്നക്കാട്ടിന് സമർപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയർലന്റിലെ സാമൂഹ്യ സാസ്കാരിക രംഗത്ത് മുന്നിൽ നിൽക്കുന്ന രാജു കുന്നക്കാട്ട് ഒരു പട്ടം സംഘടനകളെ വളർത്തുകയും നേതൃത രംഗത്ത് സജീവ സാന്നിധ്യവുമാണ് .കെ എം മാണി സാറിന്റെ കടുത്ത ആരാധകനായ രാജു , പ്രവാസി കേരള കോൺഗ്രസ് (M ) ന്റെ നേതാവും കൂടിയാണ് . കലക്കൊപ്പം സാമൂഹ്യ സാസ്കാരിക രംഗത്ത് കഴിവ് തെളിയിച്ച രാജു കുന്നക്കാട്ട് ഡബ്ലിൻ റീജണൽ പിതൃവേദിയുടെ പിആർഒ കൂടിയാണ് .

Top