വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രവർത്തനം അഭിനന്ദാർഹം: മേജർ രവി 

പി പി ചെറിയാൻ 
ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ജനുവരി 9 ശനിയാഴ്‌ച രാവിലെ  “രാഗ പൗർണമി” എന്ന പേരിൽ കേരളത്തിലെ കലാകാരന്മാരെ സഹായിക്കുവാൻ കാട്ടിയ സന്മനസ്സിനു അനുമോദനങ്ങൾ നേരുകയും ഒപ്പം ഇത്തരം മാനുഷീക പരിഗണനയോടെ നയിക്കുന്ന നേതൃത്വമാണ് വേൾഡ് മലയാളി കൗൺസിലിനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്ത സംഘടനയായി നിലനിർത്തുകയും ചെയ്യുന്നതെന്ന് തന്റെ ഉൽഘാടന പ്രസംഗത്തിൽ മേജർ രവി എടുത്തു പറഞ്ഞു.
കലാകാരന്മാരാണ് നമുക്ക് ചിന്തിക്കുവാൻ ഒരു ഊർജം പകരുന്നതെന്നും സമൂഹത്തിനു കലാകാരൻമാർ നൽകുന്ന സേവനം വിലമതിക്കുവാനാകാത്തതാണെന്നും അദ്ദേഹം പറയുകയുണ്ടായി. അമേരിക്കയിൽ ഇരുന്നു കൊണ്ട് കേരളത്തിൽ ബുദ്ധമുട്ടുന്ന കലാകാരന്മാർക്കുവേണ്ടി ഈ കോവിട് കാലത്തു സൂം വഴി പരിപാടി സംഘടിപ്പിച്ചതിൽ അനുമോദിക്കുക മാത്രമല്ല താനും തന്നാൽ കഴിയുന്ന സഹായങ്ങൾ നൽകുവാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.  മനുഷ്യർ പ്രകൃതിയെ സംരക്ഷിക്കുവാൻ ഇനിയും തയ്യാറായില്ലെങ്കിൽ ഇതിൽ കൂടുതൽ നാശങ്ങൾ നേരിടേണ്ടി വരുമെന്നും പ്രകൃതിയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വ്യതിയാനങ്ങൾ ചൂണ്ടികാട്ടികൊണ്ടു ഓര്മിപ്പിക്കുവാൻ മേജർ രവി മറന്നില്ല.
ഫാദർ ജേക്കബ് ക്രിസ്ടി, സ്വാമി സിദ്ധാനന്ദ ആചാര്യ എന്നീ വിശിഷ്ടാതിഥികൾ ക്രിസ്തുമസ്, ന്യൂ ഇയർ സന്ദേശങ്ങൾ നൽകി സദസിനെ പ്രബുദ്ധരാക്കി. മനുഷ്യരോടുള്ള ദൈത്തിന്റെ സ്നേഹ സമ്മാനമാണ് ബേദലഹേമിൽ ജനിച്ച ഉണ്ണി യേശു എന്ന് ഫാദർ ക്രിസ്റ്റി പറഞ്ഞു. സന്തോഷവും സൗഖ്യവും സമാധാനവും നിറഞ്ഞ ഒരു പുതു വത്സരം നമുക്ക് ലഭിക്കട്ടെ അന്ന് അദ്ദേഹം ആശംസിച്ചു.
“കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനായ ദൈവവും ഒന്ന്” ഇതാണ് നമുക്ക് വേണ്ടതെന്നു സ്വാമിജി ഈശ്വരഗാനത്തിൽ നിന്നും എടുത്തു പറഞ്ഞു കൊണ്ട് പ്രസംഗിച്ചു. ഭഗവത് ഗീതയും, ബൈബിളും, ഖുറാനും ഒക്കെ പഠിക്കണ്ടതാണുന്നു സ്വാമിജി പറഞ്ഞു. നമ്മുടെ ശരീരം നമുക്കുവേണ്ടി മാത്രമല്ല മറ്റുള്ളവർക്കുവേണ്ടി ഉള്ളതാണെന്ന് പറഞ്ഞതോടൊപ്പം മറ്റുള്ളവരെ സഹായിക്കുവാൻ നാം ഓരോരുത്തരും സമയം ചിലവഴിക്കണമെന്നു സ്വാമിജി ആഹ്വാനം ചെയ്തു.
വിശിഷ്ടാതിഥി ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ചെയർമാൻ ഡോക്ടർ അഡ്വക്കേറ്റ് രാജീവ് രാജധാനി ആശംസകൾ നേര്ന്നതോടൊപ്പം പ്രകൃതി സംരക്ഷണത്തിനായും സാധുക്കളെ സഹായിക്കുവാനും അമേരിക്കയിൽ ഇരുന്നുകൊണ്ട് ഫിലിപ്പ് തോമസും, സുധിർ നമ്പ്യാരും, പിന്റോ കണ്ണമ്പള്ളിയും ഒക്കെ ചെയ്യുന്ന പ്രവർത്തനങ്ങൾ എത്ര അനുമോദിച്ചാലും മതിയാകില്ല എന്ന് പറഞ്ഞു. തന്റെ എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും പറയുവാൻ അദ്ദേഹം മടിച്ചില്ല. കോവിട് നമ്മെ പാഠങ്ങൾ പലതും പഠിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി സംരക്ഷണ ബോധ വത്കരണത്തിനായി വേൾഡ് മലയാളി കൗൺസിൽ രൂപം കൊടുത്ത “ഉണർവ്” എന്ന ഷോർട്ഫിലിം കേരളാ ഗവണ്മെന്റ് അംഗീകാരം കിട്ടി എന്ന് മാത്രമല്ല അതിനു ശേഷമാണ് കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായതെന്നും ജനങ്ങളെ കണ്ണ് തുറപ്പിക്കുന്ന ഒന്നായിരുന്നു ഷോർട് ഫിലിം എന്നും അദ്ദേഹം ഊന്നി പറഞ്ഞു.
റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ അധ്യക്ഷ പ്രസംഗം നടത്തി. ബ്രിട്ടീഷ് കൊളംബിയ മുതൽ ടെക്സസ് വരെയുള്ള വിവിധ പ്രൊവിൻസ് ഭാരവാഹികളെയും അംഗങ്ങളെയും അനുമോദിച്ചതോടൊപ്പം അമേരിക്ക റീജിയന്റെ വളർച്ചയിൽ അദ്ദേഹം അതിന് മുൻകൈ എടുത്തു പ്രവർത്തിക്കുന്ന ഏവരോടും താൻ കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു. തുടർന്നും ഏവരുടെയും അൽമാർത്ഥമായ സഹകരണം ശ്രീ നമ്പ്യാർ അഭ്യര്ത്ഥിച്ചു.
ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി വിശിഷ്ടാതിഥികളോടൊപ്പം ഗ്ലോബൽ, റീജിയൻ, പ്രൊവിൻസ് നേതാക്കളെയും കലാകാരന്മാരെയും പങ്കെടുക്കുന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്ന അമേരിക്ക റീജിയൻ, പ്രൊവിൻസ് ഭാരവാഹികളെ അനുമോദിക്കുവാനും അദ്ദേഹം മറന്നില്ല. മേജർ രവി, ഫാദർ ക്രിസ്റ്റി, സ്വാമി സിദ്ധാനന്ദ, ഡോ. രാജീവ് രാജധാനി മുതലായ വിശിഷ്ടാതിഥികളെയും രാഗ പൗർണമികലാ സമിതിയെയും ലഭിച്ചതിൽ റീജിയനുവേണ്ടി അതിയായ സന്തോഷം അറിയിച്ചു.
ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലൊപ്മെന്റ് ശ്രീ പി. സി. മാത്യു മുതലായ ഗ്ലോബൽ നേതാക്കൾ വേൾഡ് മലയാളി കൗൺസിൽ അമേരിക്കയിൽ മാത്രമല്ല ലോകത്തെമ്പാടും ചെയ്യുന്ന നല്ല പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. അമേരിക്ക റീജിയൻ അടുത്ത കാലത്തു (കോവിഡ് തുടങ്ങിയ കാലയളവിൽ) നടത്തിയ ഫീഡ് അമേരിക്ക പ്രോഗ്രാം വഴി ഇരുപത്തയ്യായിരം മീൽസ് നൽകിയതും തണുപ്പ് കാലം തുടങ്ങിയപ്പോൾ ബർലിംഗ്ടൺ കോട്ടു ഫാക്ടറി വഴി നടത്തിയ കോട്ടു ദാനവും, കോവിഡിനെ വകവെക്കാതെ കാർട്ടർ ബ്ലഡ് കെയർ വഴി ബ്ലഡ് ഡോനേഷൻ (നോർത്ത് ടെക്സസ് പ്രൊവിൻസ്, ഹൂസ്റ്റൺ പ്രൊവിൻസ്) നടത്തിയതും, കേരളത്തിൽ പുനലൂർ കേന്ദ്രമാക്കി അൻപതോളം സ്കൂളുകളെ പങ്കെടുപ്പിച്ചു
കൊണ്ട് ചിത്ര രചന മത്സരം നടത്തിയതും, ചിറമേൽ അച്ചനോട് സഹകരിച്ചുകൊണ്ടു അമ്പതു ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനം നടത്തിയതും തങ്ങളുടെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
അമേരിക്ക റീജിയൻ പബ്ലിക് റിലേഷൻ ഓഫിസർ അനിൽ അഗസ്റ്റിൻ (ജോർജിയ) വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി ഒപ്പം കലാകാരൻമാരെ അനുമോദിക്കുകയും ചെയ്‌തു.  റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൻ  തലച്ചെല്ലൂർ പരിപാടികൾ തുടക്കം മുതൽ മനോഹരമായി മാനേജ് ചെയ്തു. കൂടാതെ നാട്ടിൽ നിന്നും കലാകാരന്മാരെ സഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ താൻ സന്തോഷിക്കുന്നു എന്നും പറഞ്ഞു.
റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, അഡ്വൈസറി ചെയർ ശ്രീ ചാക്കോ കോയിക്കലേത്ത്, റീജിയൻ വൈസ് ചെയർസ് ഫിലിപ്പ് മാരേട്ട്, ശ്രീമതി ശാന്താ പിള്ള മുതലായവർ ആശംസ പ്രസംഗങ്ങൾ നടത്തുകയും റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാരുടെയും പിന്റോ കണ്ണമ്പള്ളിയുടെ സുധീരമായ പ്രവർത്തനങ്ങളിൽ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.
അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, സെസിൽ ചെറിയാൻ (റീജിയൻ ട്രഷറർ), ശോശാമ്മ ആൻഡ്രൂസ് റീജിയൻ വിമൻസ് ഫോറം ചെയർ, ആലിസ് മഞ്ചേരി വിമൻസ് ഫോറം സെക്ക്രട്ടറി,, മേരി ഫിലിപ്പ് റീജിയൻ ഹെൽത്ത് ഫോറം പ്രസിഡന്റ്, ഉഷ ജോർജ് റീജിയൻ വിമൻസ് ഫോറം വൈസ് ചെയർ, ലീലാമ്മ അപ്പുക്കുട്ടൻ, ബെഡ്‌സിലി എബി, സന്തോഷ് പുനലൂർ റീജിയൻ വൈസ് പ്രസിഡന്റ്, മാത്യൂസ് എബ്രഹാം, മുതലായവരും വിവിധ പ്രൊവിൻസ് പ്രതിനിധികളും പരിപാടികളിൽ പങ്കെടുത്തു ആശംസകൾ നേർന്നു.
അജയകുമാറിന്റെ നേതൃത്വത്തിൽ ഉള്ള കലാകാരന്മാർ സ്റ്റേജ് തകർത്തു പരിപാടികൾ മനോഹരമാക്കി. മാധുര്യമേറും ഗാനങ്ങൾ, കുടുകുടെ ചിരിപ്പിക്കുന്ന മിമിക്രിയും, എല്ലാം തന്നെ അടിപൊളി ആയി.
ബെഞ്ചമിൻ തോമസ്, മാത്യു തോമസ്, മാത്യു മുണ്ടക്കൽ, റോയ് മാത്യു, ജോമോൻ ഇടയാടി, ആൻ ലൂക്കോസ് (ചിക്കാഗോ), ജാക്സൺ ജോയ് (വാൻ കോവർ), ആലിസ് മഞ്ചേരി (ഫ്ലോറിഡ), ശോശാമ്മ അൻഡ്രൂസ്, ആൻസി തലച്ചെല്ലൂർ, അലക്സ് അലക്‌സാണ്ടർ, സുകു വര്ഗീസ്, മറ്റു പലരും പരിപാടികൾ ആസ്വദിച്ചു എന്നും ഉള്ള അഭിപ്രായങ്ങൾ ഓപ്പൺ ഫോറത്തിൽ അറിയിച്ചു. മറ്റു പ്രൊവിൻസ് നേതാക്കളായ മാലിനി നായർ (ന്യൂ ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ്), ദൃ. ജേക്കബ് തോമസ് (ന്യൂ യോർക്ക് പ്രൊവിൻസ് പ്രസിഡന്റ്), ബിജോയ് വടക്കൂട്ട് (കാലിഫോർണിയ പ്രൊവിൻസ് പ്രസിഡന്റ്), സോണി കണ്ണോട്ടുതറ (ഫ്ലോറിഡ പ്രൊവിൻസ് പ്രസിഡന്റ്), പുന്നൂസ് തോമസ് (ഒക്ലഹോമ പ്രൊവിൻസ് പ്രസിഡന്റ്), ബിജു കൂടത്തിൽ (ടോറോണ്ടോ പ്രൊവിൻസ് പ്രസിഡന്റ്), ജോസ് കുരിയൻ (ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് പ്രസിഡന്റ്), ജോമോൻ ഇടയാടി (ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ്), സുകു വര്ഗീസ് (നോർത്ത് ടെക്സസ് പ്രൊവിൻസ് പ്രസിഡന്റ്), വര്ഗീസ് കെ വര്ഗീസ് ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് പ്രസിഡന്റ്), അനീഷ് ജെയിംസ് (സൗത്ത് ജേഴ്സി പ്രസിഡന്റ്), മുതലായവരും പ്രൊവിൻസ് ചെയർമാൻ മാരായ മാത്യുക്കുട്ടി ആലുംപറമ്പിൽ, അലക്സ് അലക്സാണ്ടർ, സാം മാത്യു, മാത്യു വന്താൻ, സോമോൻ സക്കറിയ, മാത്യു തോമസ്, സാബു തലപ്പാല, ഡോ. എലിസബത്ത് മാമൻ പ്രസാദ്, സോദരൻ (കാലിഫോർണിയ), മാത്യു തോമസ് (ഫ്ലോറിഡ), അലക്സ് അലക്സാണ്ടർ (ഡാളസ്), പോൾ മത്തായി (സൗത്ത് ജേഴ്സി), സഖറിയ കരുവേലി (ന്യൂ യോർക്ക്), തമ്പി മാത്യു (അഡ്വൈസറി ചെയർമാൻ, ചിക്കാഗോ)
ഫിലിപ്പ് മാരേട്ട് (എ വൺ ടി. വി.) പരിപാടി മനോഹരമായി ബ്രോഡ് കാസ്റ്റ് ചെയ്യുകയും ഇത്തരം പരിപാടികൾ ആർക്കുവേണമെങ്കിലും ചെയ്തു കൊടുക്കുവാൻ തയ്യാറാണെന്നും പറഞ്ഞു. യു ട്യൂബിലും ഫെയ്‌സ് ബുക്കിലും പ്രോഗ്രാം അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/zoFMHWZ6H9E
ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി, വൈസ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്രിഗറി മേടയിൽ, തോമസ് അറമ്പൻകുടി മുതലായവർ പരിപാടികൾ ഭംഗിയായതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. visit www.WMCAmerica.org or www.WorldMalayaleeCouncil.org
Top