നഗ്നതാ പ്രദർശനം ; യുവാവിന് ഒരു വർഷം തടവും 15,000 രൂ​പ പി​ഴയും

കൊ​ല്ലം:
ദ​ലി​ത്​ ബാ​ലി​ക​യെ ലൈം​ഗി​ക ചേ​ഷ്​​ട​ക​ള്‍ കാ​ണി​ക്കു​ക​യും ന​ഗ്ന​ത പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്ത മ​യ്യ​നാ​ട് സാ​ഗ​ര​തീ​രം സൂ​നാ​മി ഫ്ലാ​റ്റി​ലെ താ​മ​സ​കാ​ര​നാ​യ ജോ​യി എ​ന്ന ടോ​മി​യെ ഒ​രു​വ​ര്‍​ഷം ത​ട​വി​നും 15,000 രൂ​പ പി​ഴ ന​ല്‍​കാ​നും ഉ​ത്ത​ര​വാ​യി.ഇ​ര​വി​പു​രം പൊ​ലീ​സ് അ​ന്വേ​ഷി​ച്ച്‌ കു​റ്റ​പ​ത്രം ന​ല്‍​കി​യ കേ​സി​ല്‍ കൊ​ല്ലം അ​ഡീ​ഷ​ണല്‍ ജി​ല്ല സെ​ഷ​ന്‍​സ് ജ​ഡ്ജ് (പോ​ക്സോ) എ​ന്‍. ഹ​രി​കു​മാ​റാ​ണ് ശിക്ഷ വിധിച്ചത്‌. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സി​സി​ന്‍ ജി. ​മു​ണ്ട​യ്ക്ക​ല്‍ ഹാ​ജ​രാ​യി.

Top